Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; വ്യാജരേഖയുണ്ടാക്കി സുനിയ്ക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയവരാണ് അറസ്റ്റിലായത്; ഒരു സഹായിയും പോലീസ് പിടിയില്‍

$
0
0

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. വ്യാജ രേഖകളുപയോഗിച്ച് പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് ലഭ്യമാക്കിയ കേസിലാണ് രണ്ട് പേര്‍ അറസ്റ്റിലായിരിക്കുന്നത്. പള്‍സര്‍ സുനിയുടെ സുഹൃത്തും ആലപ്പുഴ സ്വദേശിനിയുമായ ഷൈനി തോമസ്, പാലാ സ്വദേശി മോന്‍സി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശി മാര്‍ട്ടിന്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

ആറു മാസം മുന്‍പ് റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് എടുത്ത സിം കാര്‍ഡ് ഷൈനി പള്‍സര്‍ സുനിക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്റ്റെല്ല പ്‌ളേസ്‌മെന്റ് എന്ന ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന മാര്‍ട്ടിന്‍, സുഹൃത്ത് മോന്‍സിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാര്‍ഡ് എടുക്കുകയായിരുന്നു. സ്ഥാപനത്തില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തിയ കാഞ്ഞിരം സ്വദേശി ദീപക് സക്‌സേനയുടെ ആധാര്‍കാര്‍ഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ച് തിരുനക്കര ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ നിന്നാണ് ഇയാള്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത്.

എറണാകുളം സ്വദേശികളുമായി മാര്‍ട്ടിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ വില്‍ക്കാന്‍ നോക്കിയ വസ്തുവില്‍ മറ്റൊരു വന്‍കിട ബിസിനസ് ഗ്രൂപ്പ് ഇടപെട്ടതോടെയാണ് മാര്‍ട്ടിന്‍ മോന്‍സിയുടെ സഹായം തേടിയത്. മോന്‍സി വഴി ഷൈനിയെ പരിചയപ്പെട്ട മാര്‍ട്ടിന്‍ സിം കാര്‍ഡ് നല്‍കുകയും ബിസിനസ് ഗ്രൂപ്പിനെ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഷൈനിയുടെ ഇടപെടലിലൂടെ ബിസിനസ് ഗ്രൂപ്പ് പിന്മാറി. എന്നാല്‍ തങ്ങളുടെ ആവശ്യത്തിന് ശേഷം സിംകാര്‍ഡ് തിരിച്ചുവാങ്ങിയിരുന്നില്ല. ഒന്നരമാസം മുന്‍പ് ഇതേ സിം സുനി ഷൈനിയില്‍ നിന്ന് സ്വന്തമാക്കുകയും നടിയെതട്ടിക്കൊണ്ടു പോകുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയുമായിരുന്നു.

സിം നല്കിയ കട ഉടമ മരണപ്പെട്ടതിനെ തുടര്‍ന്ന് സിം നല്കിയ ആളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് നേരിട്ടതിനാല്‍ മൊബൈല്‍ സിം കമ്പനിയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് സിം നേടിയെന്ന് കണ്ടെത്തിയിരിക്കുന്നത്. സുനി അറസ്റ്റിലായതോടെയാണ് സിം കാര്‍ഡ് വ്യാജ രേഖ ചമച്ച് സ്വന്തമാക്കിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഷൈനിയെ കടവന്ത്രയില്‍ നിന്നും മോന്‍സിയെ കോട്ടയത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വാങ്ങിയ സുനിയെ ഡിവൈ.എസ്പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

The post നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; വ്യാജരേഖയുണ്ടാക്കി സുനിയ്ക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയവരാണ് അറസ്റ്റിലായത്; ഒരു സഹായിയും പോലീസ് പിടിയില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles