Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20639

ഡി.വൈ.എഫ്.ഐ ദീപ നിശാന്തിനെ ഏറ്റെടുത്തോ ? തന്‍െറ ചിത്രം ഡി.വൈ.എഫ്.ഐ പോസ്റ്ററില്‍ ഉപയോഗിച്ചതിനെതിരെ ദീപ നിശാന്ത്

$
0
0

മലപ്പുറം: അനുവാദമില്ലാതെ തൻെറ ചിത്രം ഡി.വൈ.എഫ്.ഐയുടെ പോസ്റ്ററിൽ ഉപയോഗിച്ചതിനെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. തൻെറ അറിവില്ലാതെ ഫോട്ടോ ഉപയോഗിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് ദീപ ഫേസ്ബുക്കിൽ കുറിച്ചു. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിൻെറ പോസ്റ്ററിലാണ് ദീപയുടെ ചിത്രം വെച്ചത്..  തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റിവല്‍ വിവാദത്തില്‍ ദീപയുടെ നിലപാട് വാര്‍ത്തയായിരുന്നു. തന്റെ അറിയിക്കാതെ പോസ്റ്ററില്‍ ഫോട്ടോ ഉപയോഗിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ പറഞ്ഞു. ദീപയുടെ പോസ്റ്റിനു പിന്നാലെ, പൊന്നാനി ബ്ലോക്കിന്റെ ചുമതലയുള്ള ഡി.വൈ.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കിലൂടെ നിരുപാധികമായ മാപ്പ് അപേക്ഷിച്ചു.തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഇവർ ബീഫ് ഫെസ്റ്റിന് അനുകൂലമായെടുത്ത നിലപാട് നേരത്തെ ചർച്ചയായിരുന്നു.

ദീപനിശാന്തിൻെറ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പോസ്റ്റർ ആരുടെ ഭാവനാസൃഷ്ടിയാണെന്നറിയില്ല. എന്തായാലും നന്നായിട്ടുണ്ട്. ഡി. വൈ. എഫ്.ഐ. എന്നു പറയുന്നത് ഒരശ്ലീല പദമാണ് എന്നൊന്നും ഞാൻ കരുതുന്നില്ല. ഇടതു പക്ഷ അനുഭാവമുണ്ടാകുക എന്നത് കുറ്റകരമായ സംഗതിയായും കരുതുന്നില്ല. പക്ഷേ ഞാനറിയാത്ത ഒരു പരിപാടിക്ക് എൻ്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തമാണ്. അതാരു ചെയ്തതായാലും ശരി തെറ്റു തന്നെയാണ്. ദീപാനിശാന്ത് എന്ന വ്യക്തി അതിനു മാത്രം സാമൂഹ്യ സാംസ്കാരിക പ്രവർത്തനമൊന്നും നടത്തിയിട്ടുമില്ല.deepa dyfi

സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവിൽ ഇടപെടുന്നുണ്ടോ ഭാവിയിൽ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എൻ്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവിൽ അധ്യാപിക എന്ന ജോലിയിൽ പൂർണ്ണസംതൃപ്തയാണ്. പ്രവർത്തനമേഖല വിപുലമാക്കുമ്പോൾ ഞാൻ തന്നെ അറിയിച്ചോളാം.

ഒരു വ്യക്തിയുടെ സ്വകാര്യതയെ അൽപ്പമെങ്കിലും മാനിക്കുക. എതിർക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിൻ്റെ അനുബന്ധ പോസ്റ്റുകൾ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശ്രമിക്കണമെന്ന് എതിർക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകൾ!

 

 


Viewing all articles
Browse latest Browse all 20639

Trending Articles