Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20544

കൂപ്പു കൈ’ചിഹ്നവുമായി ‘വെള്ളാപ്പള്ളി !എസ്.എന്‍.ഡി.പിയുടെ പാര്‍ട്ടി ഭാരത് ധര്‍മ്മ ജന സേന

$
0
0

തിരുവനന്തപുരം : എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ശംഖുമുഖത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് സ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഭാരത് ധര്‍മ്മ ജന സേന എന്നാണ് പാര്‍ട്ടിയുടെ പേര്.കേരളത്തിൽ മൂന്നാം മുന്നണി ഉണ്ടാകുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുമായി യാതൊരു തരത്തിലുമുള്ള ചർച്ചയുമില്ല. തങ്ങളുടെ കാഴ്ചപ്പാടിനൊപ്പം നിൽക്കുന്നവരെ പുതിയ പാർട്ടിയിൽ ചേർക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശംഖുമുഖത്തു ചേര്‍ന്ന സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മളനത്തില്‍ കരിംചുവപ്പും വെള്ളയും നിറത്തിലുള്ള പാര്‍ട്ടി കൊടിയും വെള്ളാപ്പള്ളി അവതരിപ്പിച്ചു.  ഭാരത് ധര്‍മ്മ ജന സേനയുടെ ചിഹ്നം കൂപ്പുകൈ ആയിരിക്കും.

ഹിന്ദുരാഷ്ട്രമല്ല പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അവരുടെ അംഗീകാരവും ആശീര്‍വാദവും വാങ്ങിയാണ് സമത്വമുന്നേറ്റ യാത്ര പൂര്‍ത്തീകരിക്കുന്നത്. ജനങ്ങളുടെ പങ്കാളിത്തം പാര്‍ട്ടിക്കുണ്ടായിരിക്കുമെന്നും വെള്ളാപ്പള്ളി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.ശംഖുമുഖത്ത്‌ പ്രത്യേകം സജ്‌ജീകരിച്ച വേദിയില്‍ വെള്ളാപ്പള്ളി നടേശന്‍ നിലവിളക്ക്‌ കൊളുത്തി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ ചെന്നൈയിലെ പ്രളയത്തില്‍ മരണപ്പെട്ടവരുടെ ആത്മാവിന്‌ നിത്യശാന്തിയ്‌ക്കായി മൗനപ്രാര്‍ത്ഥന നടത്തി. യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി യോഗത്തില്‍ സ്വാഗതം അര്‍പ്പിച്ച്‌ സംസാരിച്ചു. എസ്‌.എന്‍.ഡി.പിയുടെ രാഷ്‌ട്രീയ പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന്‌ യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി വ്യക്‌തമാക്കി. ഏകദേശം അഞ്ചു ലക്ഷത്തോളം പ്രവര്‍ത്തകര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതായാണ്‌ ലഭിക്കുന്ന വിവരം.


Viewing all articles
Browse latest Browse all 20544

Trending Articles