ലോകം കാത്തിരിക്കുന്ന ‘ബാഹുബലി ദ കണ്‍ക്ലൂഷ’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ബാഹുബലി ഒന്നാം ഭാഗം കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സില്‍ ഉയര്‍ന്ന ചേദ്യമാണ് പുതിയ പോസ്റ്ററിലെയും വിഷയം. കട്ടപ്പയും ബാഹുബലിയുമാണ് പോസ്റ്ററിലെ കഥാപാത്രങ്ങള്‍.
കുഞ്ഞു ബാഹുബലിയെ വാത്സല്യത്തോടെ കയ്യിലെടുത്തിരിക്കുന്ന കട്ടപ്പയെയും പിന്നീട് ‘ബാഹുബലി’യുടെ ജീവന്‍ എടുക്കുന്ന കട്ടപ്പയെയുമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും വാത്സല്യം കാണിച്ച ആള്‍ അത് ചെയ്തതെന്തിനാകും എന്ന ചോദ്യം ആവര്‍ത്തിച്ച് പ്രേക്ഷക മനസ്സിലെ ഉദ്വേഗം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇതിലൂടെ. രാജമൗലിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
The post ബാഹുബലിയുടെ പുതിയ പോസ്റ്റര്‍ വന്നു; പ്രേക്ഷകരുടെ മനസ്സിലെ ചോദ്യം പ്രതിധ്വനിപ്പിച്ച് രാജമൗലി appeared first on Daily Indian Herald.