ബംഗ്ലാദേശിലെ ഭിന്ന ലിംഗക്കാരുടെ ജീവിതം കടുത്ത പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത ഒറ്റപ്പെടലും വിവേചനവുമാണ് ഇവര്‍ അഭിമുഖികരിക്കേണ്ടിവരുന്നതെന്ന് മാധ്യങ്ങള്‍ ചൂണ്ടികാട്ടുന്നു.
ഇത്തരക്കാരെ കുടുംബക്കാര്‍ പോലും അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഫലമായി ഇവര്‍ക്ക് വേശ്യാവൃത്തി ചെയ്ത് ജീവിയ്ക്കേണ്ടുന്ന ഗതികേടാണ് സംജാതമായിരിക്കുന്നത്. ഒരു സമൂഹം മുഴുവന്‍ ശരീരം വിറ്റ് ജീവിക്കുന്ന ദുരന്തകഥയാണിതിലൂടെ അനാവരണമാകുന്നത്. ഇത്തരക്കാരെ അവരുടെ കുടുംബക്കാര്‍ പോലും പിന്തള്ളുന്ന പ്രവണതയാണ് ബംഗ്ലാദേശില്‍ വ്യാപകമായിരിക്കുന്നത്.
ബംഗ്ലാദേശിന് പുറമെ പാക്കിസ്ഥാനിലും ഇന്ത്യയിലും ഭിന്നലിംഗക്കാര്‍ക്ക് ഇതേ അവസ്ഥയാണുള്ളതെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ വിവേചനം നിറഞ്ഞ മനോഭാവം കാരണമാണ് ഇവരെ കുടുംബക്കാര്‍ പോലും പുറന്തള്ളാനിടയായിരിക്കുന്നത്. ഡാനിഷ് ഫോട്ടഗ്രാഫറായ ജാന്‍ മോയ്ല്ലെര്‍ ഹാന്‍സെന്‍ ഡാക്കയില്‍ 2010നും 2012നും ഇടയില്‍ സന്ദര്‍ശിക്കുകയും ഹിജ്റാസിന്റെ പ്രശ്നങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് ഇവരുടെ ദുരിതജീവിതത്തിന്റെ നേര്‍ചിത്രം ലോകത്തിന് മുമ്പില്‍ വെളിപ്പെട്ടിരിക്കുന്നത്.
താന്‍ ഇത്രയും വര്‍ഷം ധാക്കയില്‍ കഴിഞ്ഞതിലൂടെ ഭിന്നലിംഗക്കാരെ അടുത്തറിയാന്‍ സാധിച്ചുവെന്നും ഇവര്‍ വളരെ ഇത്തരക്കാര്‍ തമ്മില്‍ വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തി വരുന്നതെന്നും അവര്‍ക്ക് ജീവിക്കാന്‍ വേണ്ടി ലൈംഗിക തൊഴില്‍ ചെയ്യേണ്ടി വരുന്നുവെന്നും ഹാന്‍സെന്‍ വെളിപ്പെടുത്തുന്നു. മിക്ക ഹിജ്റകളും പുരുഷനായിട്ടാണ് ജനിക്കുന്നതെങ്കിലും അവരില്‍ ചിലര്‍ തങ്ങളെ സ്ത്രീയായിട്ടാണ് കാണുന്നതെന്ന് ഹാന്‍സെന്‍ പറയുന്നു. ശരിക്കുള്ള ഹിജറയായി മാറുന്നതിന്റെ ഫലമായി ഇത്തരക്കാരില്‍ ചിലര്‍ ഷണ്ഡീകരണത്തിന് വിധേയമാകുന്ന ആചാരം ഇവിടെ നടത്താറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
പൊതുസമൂഹത്തില്‍ നിന്നും വേര്‍പെട്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഇവര്‍ പരസ്പരം വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. സമീപവര്‍ഷങ്ങളിലായി ഹിജ്റാസ് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും പോരാട്ടം ശക്തിപ്പെടുത്തിയിട്ടുണ്ട്. തങ്ങളും സാധാരണ മനുഷ്യരാണെന്നു അതേ അവകാശങ്ങള്‍ തങ്ങള്‍ക്കും അനുവദിക്കണമെന്നുമാണവര്‍ വാദിക്കുന്നത്.
The post വിവേചനവും ഒറ്റപ്പെടലും ഭിന്ന ലിംഗക്കാര്‍ ലൈംഗീകടിമകളായി മറുന്നു; ബംഗ്ലാദേശിലെ ഭിന്ന ലിംഗക്കാരുടെ ജീവിതം കടുത്ത യാതനയില്‍ appeared first on Daily Indian Herald.