Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കേരളഫിലിം ക്രിട്ടിക്‌സ് അവാർഡ് 2016: ഒപ്പം മികച്ചചിത്രം, മോഹൻ ലാൽനടൻ നയൻ താര നടി;  അടൂരിന് റൂബി ജൂബിലി ബഹുമതി

$
0
0
സ്വന്തം ലേഖകൻ
    തിരുവനന്തപുരം: ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഒപ്പം 2016 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി. പ്രിയദർശനാണു മികച്ച സംവിധായകൻ. (ചിത്രം:ഒപ്പം).ഒപ്പത്തിലെ അഭിനയത്തിനു മോഹൻലാൽ മികച്ച നടനും പുതിയ നിയമത്തിലെ വേഷത്തിനു നയൻതാര മികച്ച നടിക്കുമുള്ള അവാർഡ് കരസ്ഥമാക്കി. നാല്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ റൂബി ജൂബിലി പുരസ്‌കാരം വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് സമർപ്പിക്കും.
സമഗ്രസംഭാവനകളെമാനിച്ച് നൽകുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം സംവിധായകനും നിർമാതാവും കവിയുമായ പി. ശ്രീകുമാരൻ തമ്പിക്കും ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സംവിധായകൻ ഫാസിൽ, ഛായാഗ്രാഹകൻ രാമചന്ദ്രബാബു, നടി ശാന്തികൃഷ്ണ എന്നിവർക്കും നൽകും.
മറ്റ് അവാർഡുകൾ
മികച്ചരണ്ടാമത്തെ ചിത്രം: ജേക്കബിന്റെ സ്വർഗരാജ്യം
മികച്ച രണ്ടാമത്തെ നടൻ: രഞ്ജി പണിക്കർ (ചിത്രം:ജേക്കബിന്റെ സ്വർഗരാജ്യം),
സിദ്ദീഖ് (സുഖമായിരിക്കട്ടെ)
മികച്ച രണ്ടാമത്തെ നടി: സുരഭിലക്ഷ്മി (ചിത്രം:മിന്നാമിനുങ്ങ്)
മികച്ച ബാലതാരം:    ബേബി എസ്തർ അനിൽ (ചിത്രം:ജെമിനി)
ബേബി അക്ഷര (ആടുപുലിയാട്ടം, ദേവയാനം)
മികച്ചതിരക്കഥാകൃത്ത്: വിനീത് ശ്രീനിവാസൻ (ചിത്രം: ജേക്കബിന്റെ സ്വർഗരാജ്യം)
മികച്ച ഗാനരചയിതാവ്: വയലാർ ശരത്ചന്ദ്രവർമ്മ (ചിത്രം:കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ)
മികച്ചസംഗീത സംവിധായകൻ : എം.ജയചന്ദ്രൻ (ചിത്രം:കാംബോജി )
മികച്ചപിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം:കലയുടെ കവിത, ചിത്രം: കുപ്പിവള, ഗാനം : സൂര്യൻ സ്വയം ജ്വലിക്കുന്നു, ചിത്രം: ഒറ്റക്കോലം)
മികച്ച പിന്നണി ഗായിക: വർഷ വിനു (ഗാനം: മെല്ലെ വന്നു പോയി, ചിത്രം: മറുപടി),
അൽക അജിത് ഗ്രാനം ..  ഓരില ഈരില …ചിത്രം: ഡഫേദാർ)
മികച്ച ഛായാഗ്രാഹകൻ: സുജിത് വാസുദേവ് (ചിത്രം ജെയിംസ് ആൻഡ് ആലീസ്)
മികച്ച ചിത്രസന്നിവേശകൻ: അഭിലാഷ് ബാലചന്ദ്രൻ (ചിത്രം: വേട്ട)
മികച്ച ശബ്ദലേഖകൻ: ഡാൻ ജോസ് (ചിത്രം: ആടുപുലിയാട്ടം)
മികച്ച കലാസംവിധായകൻ : ബാവ (ചിത്രം: ആക്ഷൻ ഹീറോ ബിജു)
മികച്ച മേക്കപ്പ്മാൻ : സജി കൊരട്ടി (ചിത്രം: ഒപ്പം)
മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ (ചിത്രം: കാംബോജി)
മികച്ച നവാഗത പ്രതിഭ : രാജിനി ചാണ്ടി (ചിത്രം: ഒരു മുത്തശ്ശി ഗദ)
മികച്ച നവാഗത സംവിധായിക: വിധു വിൻസന്റ് (ചിത്രം: മാൻഹോൾ)
മികച്ച ജനപ്രിയസിനിമ: പുലിമുരുകൻ
അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാർഡുകൾ:
നിവിൻ പോളി (ചിത്രം ആക്ഷൻ ഹീറോ ബൈജു)
ലക്ഷ്മി ഗോപാലസ്വാമി (ചിത്രം കാംബോജി)
ടിനി ടോം (ചിത്രം ഡഫേദാർ)
സമുദ്രക്കനി (ചിത്രങ്ങൾ: ഒപ്പം, ടു ഡേയ്‌സ്)
സാങ്കേതികസവിശേഷതയ്ക്കുള്ള പ്രത്യേകജൂറി പുരസ്‌കാരം: ചിത്രം ടു ഡേയ്‌സ് (സംവിധാനം നിസാർ)
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ആറടി (സംവിധാനം സജി പാലമേൽ)
സംസ്‌കൃത ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം: സൂര്യകാന്ത (സംവിധാനം എം.സുരേന്ദ്രൻ)

The post കേരളഫിലിം ക്രിട്ടിക്‌സ് അവാർഡ് 2016: ഒപ്പം മികച്ചചിത്രം, മോഹൻ ലാൽനടൻ നയൻ താര നടി;  അടൂരിന് റൂബി ജൂബിലി ബഹുമതി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles