Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഞാന്‍ സ്ത്രീയാണ് മാംസ പിണ്ഡമല്ല; ചാനല്‍ മേധാവി കിടക്കയിലേക്ക് ക്ഷണിച്ചു നടിയുടെ വെളിപ്പെടുത്തല്‍

$
0
0

ചെന്നൈ: തന്നെ ചാനല്‍ മേധാവി കിടക്കയിലേയ്ക്ക് ക്ഷണിച്ചെന്ന് തമിഴ്‌നടി വരലക്ഷ്മി ശരത്കുമാര്‍തന്നെ കിടക്ക പങ്കിടാന്‍ ഒരു തമിഴ് ചാനലിന്റെ മേധാവി ക്ഷണിച്ചുവെന്നാണ് വരലക്ഷ്മി പറയുന്നത്. ‘ഒരു ചാനലിന്റെ മേധാവിയുമായി അരമണിക്കൂര്‍ നേരം ഞാന്‍ കൂടിക്കാഴ്ച നടത്തി. അവസാനം അയാള്‍ എന്നോടു ചോദിച്ചു എപ്പോഴാണ് പുറത്തു വച്ച് കാണാന്‍ കഴിയുക എന്ന് ?

ജോലി സംബന്ധമായാണോ എന്നു ചോദിച്ചപ്പോള്‍ അല്ല മറ്റു ചില കാര്യങ്ങള്‍ക്കാണെന്ന് മറുപടി പറഞ്ഞു. ദേഷ്യം മറച്ചു വച്ച് അയാളോട് അപ്പോള്‍ തന്നെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുമ്പോള്‍ എല്ലാവരു ചോദിക്കും. സിനിമയല്ലേ ഇതൊക്കെ സാധാരണമല്ലേ എന്നൊക്കെ? ഇതൊക്കെ അറിഞ്ഞിട്ടല്ലേ അഭിനയിക്കാന്‍ വന്നതൊക്കെ എന്ന്?

ഞാന്‍ ഒരു സ്ത്രീയാണ്. അല്ലാതെ ഒരു മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഈ ജോലി ഉപേക്ഷിക്കാനോ ഇവിടെ നിലനിന്നു പോകാന്‍ അഡ്ജസ്റ്റമെന്റുകള്‍ക്ക് തയ്യാറാവാനോ ഞാനില്ല” എന്നും അപമാനിക്കപ്പെട്ടിട്ടും പുറത്തു പറയാന്‍ ധൈര്യം കാണിക്കാത്ത എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും വരലക്ഷ്മി പറയുന്നു.

The post ഞാന്‍ സ്ത്രീയാണ് മാംസ പിണ്ഡമല്ല; ചാനല്‍ മേധാവി കിടക്കയിലേക്ക് ക്ഷണിച്ചു നടിയുടെ വെളിപ്പെടുത്തല്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles