Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

നാന്നൂറ് രൂപ കൊടുത്താല്‍ ചിക്കന്‍ ലഭിക്കുമെന്ന് പരസ്യം; കെഎഫ്‌സിയിലെത്തിയപ്പോള്‍ ബില്ലടച്ചത് 656! അന്താരാഷ്ട്രഭീമന്റെ തട്ടിപ്പിനെതിരെ കോട്ടയം കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി

$
0
0

കൊച്ചി: പരസ്യം നല്‍കി ഉപഭോക്താക്കളെ പറ്റിക്കുന്ന കെഎഫ്‌സിക്കെതിരെ കണ്‍സ്യുമര്‍ കോടതില്‍ പരാതി. പൊതുപ്രവര്‍ത്തകയായ രമാജേര്‍ജ്ജ് കോട്ടയം ഉപഭോകൃതതര്‍ക്കപരിഹാര സമിതിയില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു. തെറ്റിദ്ദരിപ്പിക്കുന്ന പരസ്യം നല്‍കി വില്‍പ്പന വര്‍ദ്ദിപ്പിക്കാന്‍ കെഎഫ്‌സി ശ്രമിക്കുകയായിരുന്നെന്നാണ് പരാതി.

മലയാള മനോരമ പത്രത്തില്‍ കെഎഫ്‌സി നല്‍കിയ പരസ്യമാണ് കെഎഫ്‌സിയ്ക്ക് തിരിച്ചടിയായത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിയപരമായി കര്‍ശന നിയന്ത്രണുള്ളപ്പോള്‍ കെഎഫ്‌സി യുടെ പരസ്യം മനോരമയില്‍ പ്രസിദ്ധീകരിച്ചത്. പരസ്യമവകാശപ്പെടുന്നതനുസരിച്ച് 400 രൂപയ്ക്ക് ബുധനാഴ്ച്ച ഓഫര്‍ പ്രകാരം കെഎഫ്‌സിയുടെ ഉല്‍പ്പനങ്ങള്‍ ലഭിക്കുമെന്നായിരുന്നു എന്നാല്‍ കോട്ടയം കഞ്ഞിക്കുഴി കെഎഫ്‌സിയിലെത്തിയ പരാതിക്കാരിക്ക് നികുതിയുള്‍പ്പെടെ 256 രൂപ അധികം നല്‍കേണ്ടിവന്നു. ആകെ നല്‍കേണ്ടിവനന്നത് 656 രൂപ !kf-c-3

അതായത് പരസ്യത്തില്‍ 400 രൂപയ്ക്ക് നല്‍കുമെന്നവകാശപ്പെട്ട ഫുഡിനാണ് അമ്പത് ശതമാനം അധികപണം നല്‍കേണ്ടിവന്നത്. പരസ്യത്തില്‍ ചെറിയ അക്ഷരങ്ങളില്‍ ടാക്‌സ് നല്‍കേണ്ടിവരുമെന്ന് കാണിച്ചിരുന്നതായാണ് കെഎഫ്‌സിയുടെ ന്യായികരണം. എന്നാല്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പട്ടികയിലാണ് ഈ പരസ്യവും ഉള്‍പ്പെടുകയെന്ന് പരാതിക്കാരി ചൂണ്ടികാട്ടുന്നു. നേരത്തെ ഇത്തരം പരസ്യങ്ങള്‍ക്കെതിരെ രാജ്യത്തെ വിവിധ കണ്‍സ്യൂമര്‍ കോടതികള്‍ നടപടി സ്വീകരിച്ചകാര്യവും വിധിയില്‍ ചൂണ്ടികാട്ടുന്നു.

The post നാന്നൂറ് രൂപ കൊടുത്താല്‍ ചിക്കന്‍ ലഭിക്കുമെന്ന് പരസ്യം; കെഎഫ്‌സിയിലെത്തിയപ്പോള്‍ ബില്ലടച്ചത് 656! അന്താരാഷ്ട്രഭീമന്റെ തട്ടിപ്പിനെതിരെ കോട്ടയം കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20537

Trending Articles