മുംബൈ: എഐഎഡിഎംകെയില്‍ വിമതസ്വരം ഉയര്‍ത്തിയ ഒ. പനീര്‍ശെല്‍വത്തിന് പിന്തുണയുമായി തമിഴ്നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു രംഗത്ത്. പനീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയമുണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാനറിയുന്നയാളാണ് അദ്ദേഹം -ഗവര്‍ണര്‍ പറഞ്ഞു.
തമിഴ്നാട് രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുംബൈയില്‍ ഒരു പൊതുചടങ്ങിനിടെയാണ് ഗവര്‍ണറുടെ പ്രസ്താവന. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്ക് പിന്തുണ അര്‍പ്പിച്ച് എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ കാണാനിരിക്കെയാണ് അദ്ദേഹം പനീര്‍ശെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം ഗവര്‍ണര്‍ പനിര്‍ശെല്‍വത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ പിന്തുണയും പനീര്‍ശെല്‍വത്തിനുണ്ടെന്ന് കണക്കൂകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍
The post പനീര്‍ശെല്‍വത്തിന് ഗവര്‍ണറുടെ പിന്തുണ; ശശികലയ്ക്ക് തിരിച്ചടി appeared first on Daily Indian Herald.