Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20541

നോട്ട് നിരോധനത്തിന്റെ മറവില്‍ അഞ്ച് ലക്ഷം കോടിയുടെ അഴിമതിയെന്ന് ബാബാ രാംദേവ്; മോദിയുടെ സ്തുതിപാഠകരും കാലുമാറുന്നു

$
0
0

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ പിന്തുണച്ചവരില്‍ പ്രമുഖനായിരുന്നു ബിജെപി സഹയാത്രികനും മോദിയുടെ സുഹൃത്തുമായ ബാബാ രാംദേവ്. എന്നാല്‍ നോട്ട് നിരോധനം അഴിമതിയായിരുന്നെന്ന നിലപാടിലേയ്ക്ക് രാംദേവും എത്തിയിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം വഴിവച്ചിരിക്കുന്നതു മൂന്ന് മുതല്‍ അഞ്ച് ലക്ഷം കോടി രൂപയുടെ അഴിമതിക്കാണെന്നു രാംദേവ് ആരോപിക്കുന്നു.

അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും രാംദേവ് പറഞ്ഞു. ഇംഗ്ലീഷ് വെബ്‌സൈറ്റ് ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് രാംദേവിന്റെ അഴിമതി ആരോപണം. നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പാക്കിയതില്‍ വലിയ വീഴ്ച്ച പറ്റിയെന്നും രാംദേവ് കുറ്റപ്പെടുത്തി.

ബാങ്ക് ഉദ്യോഗസ്ഥര്‍മാര്‍ അഴിമതിക്കാരായി മാറുമെന്ന് മോദി ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. അഴിമതിയില്‍ റിസര്‍വ് ബാങ്കിലെ ചിലര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നു. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. രണ്ട് നോട്ടുകള്‍ ഒരേ സീരിയല്‍ നമ്പറില്‍ അച്ചടിച്ചിട്ടുണ്ടാകുമോ എന്ന സംശയവും രാംദേവ് ഉന്നയിച്ചു. അങ്ങനെയെങ്കില്‍ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കാനെടുത്ത ചെറിയ തീരുമാനം മാത്രമാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം. താന്‍ മൂന്ന് നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കല്‍, കാഷ്‌ലെസ് സംവിധാനം ഉണ്ടാക്കി പണിമിടപാടുകള്‍ക്ക് നികുതി ചുമത്തുക, ബാങ്കിങ്ങ് സംവിധാനങ്ങളെ സുതാര്യമാക്കുക എന്നിവയാണ് അവ. എന്നാല്‍ സര്‍ക്കാര്‍ ഒന്നുമാത്രമേ നടപ്പാക്കിയുള്ളൂ. മൂന്ന് നിര്‍ദേശങ്ങളും നടപ്പാക്കിയാല്‍ മാത്രമേ അഴിമതിയേയു കള്ളപ്പണത്തേയും തൂത്തെറിയാന്‍ കഴിയൂ എന്നും രാം ദേവ് പറഞ്ഞു.


Viewing all articles
Browse latest Browse all 20541

Trending Articles