പെരുമ്പാവൂര്‍: പെരിയാറില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു. പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ട് ഉടമ ബെന്നിയും റിസോര്‍ട്ടില്‍ എത്തിയ ഡല്‍ഹി സ്വദേശികളുമാണ് മരിച്ചത്.
പെരുമ്പാവൂര്‍ പാണിയേലി പോരില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. ശക്തമായ അടിയൊഴുക്കുള്ള പ്രദേശമാണ് പാണിയേലി പോര്. നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് നാലുപേരും ഒഴുക്കില്‍പ്പെട്ടത്.
വനംവകുപ്പ് അധികൃതരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും നാലുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.