Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കള്ളപ്പണം പിടിക്കാന്‍ കടുത്ത സാമ്പത്തീക നിയന്ത്രണം എന്നിട്ടും ബിജുരമേശിന്റെ മകളുടെ കല്ല്യാണത്തിന് പൊടിയ്ക്കുന്നത് ശതകോടികള്‍; ബിജുരമേശിന് എവിടെ നിന്ന് പണം കിട്ടി

$
0
0

തിരുവനന്തപുരം: കള്ളപ്പണം കണ്ടെത്താന്‍ കടുത്ത സാമ്പത്തീക നിയന്ത്രണം ഏര്‍പ്പെടുത്തിയതിനിടയിലാണ് കോടികള്‍ മുടക്കി ബിജുരമേശ് മകളുടെ വിവാഹം. പഴയ നോട്ടുകള്‍ എല്ലാം പിന്‍വലിക്കുന്നു. പിന്‍വലിക്കാനുള്ള പണത്തിന് നിയന്ത്രണം വന്നിരിക്കുന്നു. ദിവസം രണ്ടായിരം രൂപയുംആഴ്ചയില്‍ 24000 രൂപയും മാത്രമേ ഒരാള്‍ക്ക് പിന്‍വലിക്കാനാവു. വിവാഹ ആവശ്യത്തിനാണെങ്കില്‍ രണ്ടരലക്ഷം കൂടി പിന്‍വലിക്കാം. നോട്ട് വിലക്കിന് ശേഷം നിയമം അനുശാസിക്കുന്നത് അനുസരിച്ച് മൂന്നരലക്ഷം രൂപയെ പിന്‍വലിക്കാവു. ബാങ്ക് വഴി മറ്റ് ഇടപാടുകള്‍ നടത്താം. എന്നാല്‍ ബാങ്കില്‍ അത്രയും പണം ഉണ്ടായിരിക്കണം. പോയ വര്‍ഷം അതിനുള്ള നികുതി അടച്ചിരിക്കണം. ബിജു രമേശിനെ നികുതി കണക്ക് അറിയാവുന്നവര്‍ പറയുന്നത് അതിനുള്ള വകുപ്പൊന്നുമില്ലാത്തതാണ്. പിന്നെ എങ്ങിനെ കോടികള്‍ മുടക്കി ബിജുരമേശ് ആര്‍ഭാട കല്ല്യാണം നടത്തുന്നു. കള്ളപ്പണവേട്ട വെറും തട്ടിപ്പാണെന്ന് തെളിയിക്കാന്‍ ഇതിലും വലിയ തെളിവ് വേണോ….? കോടികള്‍ കയ്യിലുള്ളവര്‍ക്ക് എത്രവേണമെങ്കിലും ധൂര്‍ത്തടിയ്ക്കാനുളള വഴികള്‍ ഉണ്ടെന്ന് തന്നെയാണ് ബിജുരമേശിന്റെ മകളുടെ കല്ല്യാണ വിശേഷങ്ങള്‍ തെളിയിക്കുന്നത്.

ബാറുകള്‍ പ്രതിസന്ധിയിലായതോടെ കടകേറിയിരിക്കുകയാണെന്നും ലക്ഷങ്ങള്‍ പ്രതിദിനം അടക്കാനുണ്ടെന്നും നിരന്തരം പറഞ്ഞിരുന്ന ബിജുരമേശാണ് കടുത്ത സാമ്പത്തീക പ്രതിസന്ധിയിലും കോടികള്‍ ധൂര്‍ത്തടിയ്ക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഒരക്ഷരം മിണ്ടാന്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളൊന്നും തയ്യാറല്ല. മുന്‍ സര്‍ക്കാരിലെ കോണ്‍ഗ്രസ് മന്ത്രിയുടെ മകനാണ് ബിജു രമേശിന്റെ മകളെ കെട്ടുന്നത് എന്നതും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കോടികളൊഴുകുന്നതിന്റെ ചിത്രം വ്യക്തമാകും.

ഉത്തരേന്ത്യയില്‍ കോടികളുടെ ആര്‍ഭാട കല്ല്യാണം നടക്കുമ്പോള്‍ മൂക്കത്ത് വിരല്‍വയ്ക്കുന്ന മലയാളിയാണ് ഇത്രയും ധൂര്‍ത്ത് നടന്നിട്ടും ഒരക്ഷരം മണ്ടാതെയിരിക്കുന്നത്. രണ്ട് ലക്ഷത്തിനുമേലെ അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ കുത്തിന് പിടിക്കുന്ന ആദായ നികുതി വകുപ്പും സാമ്പത്തീക കുറ്റാന്വേഷണ വിഭാഗവും എല്ലാം കണ്ടിട്ടും കണാത്തത് പോലെ അഭിനയിക്കുകയാണ്. ഒരു സാധാരണക്കാരന് ഉന്നയിക്കുന്ന സംശയത്തിന് ആര്‍ക്കാണ് മറുപടി നല്‍കാന്‍ കഴിയുത. ഇത്രയും സാമ്പത്തിക നിയന്ത്രമുള്ളപ്പോള്‍ എങ്ങിനെയാണ് ശതകോടികള്‍ ഒഴുകുന്നത്.


Viewing all articles
Browse latest Browse all 20532

Trending Articles