Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

അഭിനയ ജീവിതത്തില്‍ സംതൃപ്തനല്ല; ട്രോളുകള്‍ നന്നായി ആസ്വദിക്കും താര രാജാവിന് പറയാനുള്ളത്

$
0
0

മൂന്ന് പതിറ്റാണ്ടിനുമേലെയായി സിനിമാ അഭിനയം തുടര്‍ന്നിട്ടും താന്‍ സംതൃപ്തനല്ലെന്നാണ് മമ്മുട്ടിയുടെ നിലപാട്. ഇക്കഴിഞ്ഞ 37 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ താന്‍ സംതൃപ്തനല്ല എന്നാണ് മെഗാ സ്റ്റാര്‍ പറയുന്നത്.പുതിയ ചിത്രമായ പേരന്‍പിന്റ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണു സൂപ്പര്‍സ്റ്റാര്‍ ഇക്കാര്യം പറഞ്ഞത്.

37 വര്‍ഷത്തെ അഭിനയജീവിതത്തില്‍ താന്‍ സംതൃപ്തനായിരുന്നു എങ്കില്‍ പണ്ടേ അഭിനയം നിര്‍ത്തുമായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. എന്നെ സംബന്ധിച്ച് ഭക്ഷണം കഴിക്കും പോലെയാണ് അഭിനയം. വയറു നിറഞ്ഞാല്‍ തത്ക്കാലം നിര്‍ത്തും. പക്ഷേ വിശക്കുമ്പോള്‍ പിന്നെയും കഴിക്കും അതുപോലെ.രജനികാന്തിന്റെ കബാലി കണ്ടിട്ടുണ്ട്. രജനിക്കുവേണ്ടി മാത്രം സൃഷ്ട്ടിക്കപ്പെട്ടു ചില രംഗങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ട്. അത് അദ്ദേഹം വളരെ മനോഹരമായി ചെയ്തു.

എംടി യെ പോലെയുള്ള എഴുത്തുകാരുള്ള മലയാള സിനിമ സാഹിത്യത്തിനു കുറച്ചുകൂടി പ്രാധാന്യം നല്‍കുന്നുണ്ട്. തമിഴില്‍ സംവിധായകര്‍ തന്നെ എഴുതി സംവിധാനം ചെയ്യുകയാണ്. എന്നിരുന്നാലും രണ്ട് ഇന്‍ഡസ്ട്രികളിലും മികച്ച സിനിമ വരുന്നു എന്നതു സന്തോഷകരം. സോഷ്യല്‍ മീഡിയ ന്യൂജനറേഷന്റെ മാത്രം അല്ലെന്നും തങ്ങളെ പോലെയുള്ളവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്നെക്കുറിച്ചുള്ള ട്രോളുകള്‍ ആസ്വദിക്കുന്നുണ്ട്. അതില്‍ നിന്നു പഠിക്കാന്‍ പലതും ഉണ്ട് എന്നും മമ്മൂട്ടി പറഞ്ഞു


Viewing all articles
Browse latest Browse all 20522

Trending Articles