നടി മീന ആലപിച്ച ഒരു ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു പുഴയരുകില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് മീന ആലപിക്കുന്നത്. വീട്ടമ്മയുടെ വേഷത്തില്‍ അടുക്കളയില്‍ നിന്ന് പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്.
തനി മലയാളത്തില്‍ തന്നെയാണ് പാട്ട്. അടുക്കളയില്‍ പാചകത്തിനിടയില്‍ നിന്നുകൊണ്ട് പാടുന്നതായാണ് രംഗമുള്ളത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയാണ് മീനയെത്തുന്നത്. ക്രിസ്തുമസ് ചിത്രമായാണ് ഇത് തീയേറ്ററില്‍ എത്തുന്നത്.