Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20654

ചാനല്‍റേറ്റിങ് വീണ്ടും മഴവില്‍ മനോരമ രണ്ടാം സ്ഥാനത്തെത്തി; ചാനല്‍ യുദ്ധം വീണ്ടും മുറുകുന്നു

$
0
0

കൊച്ചി: ചാനല്‍ റേറ്റിംങില്‍ വീണ്ടും മഴവില്‍ മനോരമ ഒന്നാസ്ഥാനത്ത്. റേറ്റിങ്ങില്‍ കൃത്രിമം കാണിക്കാന്‍ മഴവില്‍ മനോരമ ശ്രമിച്ചുവെന്ന് വിവാദത്തിനിടെയാണ് ഏറെ നാളുകള്‍ക്ക് ശേഷം മഴവില്‍ മനോരം രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. ആദ്യ സ്ഥാനത്തെ ഏഷ്യനെറ്റിന് പോയിന്റില്‍ ചെറിയ ഇടിവുണ്ടായ ഏവരെയും ഞെട്ടിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഫ്‌ളവേഴ്‌സ് ചാനല്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് മാറി.

ഏഷ്യാനെറ്റിന് ഈ ആഴ്ച 924 പോയിന്റാണുള്ളത്. കഴിഞ്ഞയാഴ്ച 959 പോയിന്റും. മഴവില്‍ മനോരമയ്ക്ക് 251 പോയിന്റ് മാത്രമാണ് കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്നത്. എന്നാല്‍ 47-ാം ആഴ്ചയിലെ റേറ്റിങ് പ്രകാരം ഇത് 335.87 ആണ്. ആശയക്കുഴപ്പത്തെ മറികടക്കാന്‍ മഴവില്‍ മനോരമയെടുത്ത മുന്‍കരുതലുകള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് ഇത്. കഴിഞ്ഞ ആഴ്ച രണ്ടാംസ്ഥാനത്തായിരുന്ന ഏഷ്യാനെറ്റ് മൂവീസ് നാലാം സ്ഥാനത്തേക്ക് പോയി. സൂര്യ ടിവി മൂന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. സൂര്യയ്ക്ക് ഈ ആഴ്ച 295.83 പോയിന്റാണുള്ളത്. ഏഷ്യാനെറ്റ് മൂവീസിന് 247.85ഉം. 217.43 പോയിന്റുമായി കിരണ്‍ ടിവി അ്ഞ്ചാംസ്ഥാനത്താണുള്ളത്. ആറാം സ്ഥാനത്തുള്ള ഫ്ലവേഴ്സിന് 207.11 പോയിന്റാണുള്ളത്

കോടികള്‍ ചെലവിട്ട് പ്രോഗാമുകള്‍ നിര്‍മ്മിക്കുന്ന മറ്റൊരു പ്രധാനി അമൃതാ ടിവിയാണ്. അമൃതയ്ക്ക് റേറ്റിംഗില്‍ ഒരു മുന്നേറ്റവും ഉണ്ടാക്കാനാകുന്നില്ല. തുടര്‍ച്ചയായ മൂന്നാം ആഴ്ചയും റേറ്റിങ് പോയിന്റ് അമ്പത് പോലുമാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. 43.66 പോയിന്റുമായി നാലാം സ്ഥാനത്ത് തള്ളപ്പെടുകായാണ് അമൃത. അമൃത തിളങ്ങുന്ന എന്ന ടാഗ് ലൈനില്‍ നടത്തിയ പരസ്യ പ്രചരണത്തിന് പോലും അമൃത കോടികള്‍ പൊടിച്ചു. ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ബാര്‍ക്ക് നല്‍കുന്ന സൂചന. ഡിഡി മലയാളവും മാതൃഭൂമിയുടെ സംഗീത വിനോദ ചാനലായ കപ്പയും ജനം ടിവിയുമാണ് അമൃതയ്ക്ക് പിന്നില്‍ ബാര്‍ക്ക് റേറ്റിംഗിലെ ആദ്യ പതിനെഞ്ചില്‍ ഇടം നേടിയ ചാനലുകള്‍.

മലയാളത്തിലെ ആദ്യ അഞ്ച് പരിപാടികളും ഏഷ്യാനെറ്റിന് സ്വന്തമാണ്. ബാര്‍ക്കിന്റെ കണക്ക് പ്രകാരം പസ്പരവും കറുത്ത മുത്തും ചന്ദന മഴയും ഭാര്യയും ചിന്താവിഷ്ടായ സീതയുമാണ് ആദ്യ അഞ്ച് പരിപാടികള്‍. ഇതെല്ലാം സീരിയലുകളാണെന്നത് ശ്രദ്ധേയമാണ്. ബഡായി ബംഗ്ലാവെന്ന ഏഷ്യാനെറ്റിലെ പ്രോഗ്രാമിന് ഏറെ നാളിന് ശേഷം അഞ്ച് സ്ഥാനങ്ങളിലൊന്ന് നേടാനായില്ലെന്നതും ശ്രദ്ധേയമാണ്. പ്രൈംടൈം പ്രോഗ്രാമുകളുടെ മികവുമായാണ് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ബഹുദൂരം മുന്നില്‍ നില്‍ക്കുന്നതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മഴവില്‍ മനോരമയുടെ തിരിച്ചുവരവ് തന്നെയാണ് ഈ ഹിറ്റ് ചാര്‍ട്ടിനെ ശ്രദ്ധേയമാക്കുന്നതും. കൂടുതല്‍ മികച്ച പരിപാടികളുമായി റേറ്റിംഗില്‍ മുന്നേറ്റം തുടരാനാകുമെന്ന് തന്നെയാണ് മഴവില്‍ മനോരമയുടെ പ്രതീക്ഷ.

അതിനിടെ ബാര്‍ക്ക് റേറ്റിംഗുമായി ബന്ധപ്പെട്ട ചാനല്‍ പോര് പുതിയ തലത്തില്‍ എത്തുകയും ചെയ്തു. കേരളാ ടെലിവിഷന്‍ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം ഏഷ്യാനെറ്റിന്റെ കെ മാധവനും ജനറല്‍ സെക്രട്ടറി സ്ഥാനം കൈരളിയുടെ ജോണ്‍ ബ്രിട്ടാസും ഒഴിഞ്ഞിരുന്നു. മഴവില്‍ മനേരമയുടെ ജയന്ത് മാമന്‍ മാത്യുവിന്റെ കത്തായിരുന്നു ഇതിന് കാരണം. സംഘടനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങള്‍ പലതും അതിലുണ്ടായിരുന്നു. ബാര്‍ക്ക് റേറ്റിംഗിലെ പോരായ്മകള്‍ പരിഹരിക്കും വരെ ചാര്‍ട്ട് പുറത്തു വിടുന്നതിലെ പ്രശ്നങ്ങളും ചൂണ്ടാക്കാട്ടിയിരുന്നു. ഇതിനിടെയാണ് റേറ്റിംഗില്‍ മനോരമ വീണ്ടും മുന്നേറുന്നത് എന്നതാണ് വസ്തുത. മനോരമയുടെ വാദങ്ങള്‍ കൃത്യമായി തന്നെ കെടിഎഫിന്റെ പ്രതിനിധികളെന്ന നിലയില്‍ ബ്രിട്ടാസും മാധവനും മറുപടി നല്‍കിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 20654

Latest Images

Trending Articles



Latest Images