Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

മീഡിയവണ്‍ ചാനലില്‍ കൂട്ടപിരിച്ചുവിടല്‍ പത്രപ്രവര്‍ത്തക യൂണിയനെ വെല്ലുവിളിച്ച് ജമാഅത്തെ ഇസ്ലാമി; യൂണിയന്‍ പ്രസിഡന്റിനെ മാധ്യമം വിലയ്ക്കുവാങ്ങിയോ…?

$
0
0

കോഴിക്കോട്: മീഡിയവണ്‍ ചാനലിലെ കൂട്ട പിരിച്ചുവിടലില്‍ മൗനം പാലിച്ച് പത്രപ്രര്‍ത്തക സംഘടന. മാധ്യമം ദിനപത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ അബ്ദുള്‍ ഗഫൂര്‍ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് മാധ്യമത്തിന്റെ സഹോദര സ്ഥാപനമായ മീഡിയവണ്ണില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കൂട്ടപിരിച്ചുവിടലുകള്‍ നടന്നത്. ഇതിനെതിരെ കാര്യമായ പ്രതിഷേധമുയര്‍ത്താനും ഇടപെടാനും സംഘടനയ്ക്കായിട്ടില്ല എന്ന വിമര്‍ശനവും ഏറുകയാണ്.

36 ജീവനക്കാരെയും ഏകപക്ഷീയമായി പിരിച്ചുവിട്ട് മീഡിയവണ്‍ മാനേജ്മെന്റ് ഡിസംബര്‍ ഒന്നിന് ഉത്തരവിറക്കിയത്. ജനുവരി ഒന്ന് മുതല്‍ ജോലിക്ക് വരേണ്ടെന്ന് കാട്ടിയാണ് ഉത്തരവ് നല്‍കിയത്. ഇത് പത്രപ്രവര്‍ത്തക യൂണിയനും ലേബര്‍ ഓഫിസറുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുള്ള പല തൊഴിലാളികള്‍ക്കും അര്‍ഹതപ്പെട്ട പ്രമോഷനും ഇന്‍ക്രിമെന്റും ഒന്നും നല്‍കിയിട്ടില്ല.ഇക്കാര്യത്തില്‍ മീഡിയാവണ്‍ മാനേജ്മെന്റ് ഭാഗത്ത്നിന്ന് അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കാര്യമായ ഇടപെടല്‍ നടത്താന്‍ ഇവാരരും ശ്രമിക്കുന്നില്ല.

ഡിസംബര്‍ ആറാം തിയ്യി യൂണിയനും മാനേജ്മെന്റും ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഒരു ചര്‍ച്ച കൂടി നടക്കാനിരിക്കുകയാണ്. ഇതിനിടയില്‍ യാതൊരു നടപടിയും ഉണ്ടാവരുതെന്ന് ലേബര്‍ ഓഫീസര്‍ മാനേജ്മെന്റിനോട് നിര്‍ദ്ദശേിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദശേം തള്ളിയാണ് ഡിസംബര്‍ ഒന്നിന് മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയത്.

ചാനല്‍ തുടങ്ങും മുമ്പ് നിയമിതരായ അഞ്ചുവര്‍ഷം വരെ സര്‍വ്വീസുള്ള ജീവനക്കാരെയാണ് പിരിച്ചു വിടുന്നതെന്നാണ് മാനേജ്മെന്റ് വാദം. പ്രോഗ്രാം വിഭാഗം നിര്‍ത്തലാക്കുന്നുവെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പിരിച്ചുവിടുന്നവര്‍ ന്യൂസ്, പ്രോഗ്രാം വിഭാഗങ്ങളില്‍ ഒരുപോലെ ജോലി ചെയ്തു വരുന്നവരാണ്. നിയമിക്കുമ്പോള്‍ അവര്‍ക്ക് നല്‍കിയ ഓഫര്‍ ലെറ്ററില്‍ വിഷ്വല്‍ എഡിറ്റര്‍, ക്യാമറ പേഴ്സണ്‍ എന്നിങ്ങനെയാണ് തസ്തിക കാണിച്ചിരുന്നത്.

വാര്‍ത്തയും വിനോദ പരിപാടികളും ചാനല്‍ ഒരുമിച്ചാണ് സംപ്രേഷണം ചെയ്തിരുന്നത്. കോമണ്‍ പൂളിലുള്ള ജീവനക്കാരാണ് ഈ ജോലികളെല്ലാം ചെയ്തിരുന്നതും. പ്രോഗ്രാം വിഭാഗം നിര്‍ത്തലാക്കുന്നു എന്ന കാരണം കാണിച്ച് വ്യക്തമായ ഒരു മാനദണ്ഡവും അടിസ്ഥാനമാക്കാതെ വിഷ്വല്‍ എഡിറ്റര്‍മാരെയും ക്യാമറാമാന്മാരെയും പുറത്താക്കുന്നത് അന്യായവും ലേബര്‍ നിയമങ്ങള്‍ക്കെല്ലാം വിരുദ്ധവുമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്താധിഷ്ടിത പരിപാടികള്‍ ചാനലില്‍ തുടരുന്നിടത്തോളം ഈ തൊഴിലാളികള്‍ക്ക് തൊഴിലില്‍ തുടരാനുള്ള എല്ലാ അര്‍ഹതയും നിയമപ്രകാരം ഉണ്ടെന്നും ഇവര്‍ വ്യക്തമാക്കി.തൊഴില്‍ പരമായ ഒരു കാരണവും കാണിക്കാതെയും അവര്‍ക്ക് സമാധാനം ബോധിപ്പിക്കാനും വിശദീകരിക്കാനും നിയമപ്രകാരമുള്ള അവസരം നല്‍കാതെയുമുള്ള നീക്കം ശരിയല്ല. ചാനല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ഈ തൊഴിലാളികള്‍ ഉത്തരവാദികളല്ല.

മറ്റു ചാനലുകളില്‍ നിന്ന് തൊഴില്‍ സുരക്ഷ വാഗ്ദാനം ചെയ്താണ ഇപ്പോള്‍ പുറത്താക്കപ്പെട്ട പലരെയും സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഈ പാവങ്ങളെയെല്ലാം കബളിപ്പിക്കുകയായിരുന്നു മാനേജ്മെന്റ്. തൊഴിലാളികളോടുള്ള ഈ സമീപനത്തിനെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ തൊഴില്‍ മന്ത്രിക്ക് നേരത്തെ കത്തയച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് സാമാന്യ നീതി പോലും ലഭിക്കുന്നില്ലന്നെ് യൂണിയന്‍ തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.


Viewing all articles
Browse latest Browse all 20522

Trending Articles