Quantcast
Viewing all articles
Browse latest Browse all 20539

അഞ്ചുസിംഹങ്ങള്‍ ചേര്‍ന്ന് കാട്ടുപോത്തിനെ വേട്ടയാടി; മൃഗരാജാക്കന്‍മാര്‍ തമ്മില്‍ തര്‍ക്കം മുറുകിയപ്പോള്‍ പോത്ത് രക്ഷപ്പെട്ടു

വോട്ടയാടി പിടിച്ച കാട്ടുപോത്തിനെ ചൊല്ലി മൃഗരാജാക്കന്‍മാര്‍ തര്‍ക്കത്തിലായതോടെ ഇര രക്ഷപ്പെട്ടു !
സിംഹങ്ങള്‍ ഇറച്ചി പങ്കിടുന്നതിനെച്ചൊല്ലി കടിപിടികൂടുന്നതിനിടെ അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യമാണിതില്‍. കാട്ടുപോത്തിന്റെ കാര്യത്തില്‍ അത് രണ്ടാം ജന്മമാണെങ്കില്‍, സിംഹങ്ങളെ സംബന്ധിച്ചിടത്തോളം കൈയില്‍കിട്ടിയ ഇരയെ തമ്മില്‍ത്തല്ലി നഷ്ടപ്പെടുത്തലുമായി.

കാട്ടുപോത്തിനെ സംഘം ചേര്‍ന്ന് കീഴ്പ്പെടുത്തിയ സിംഹങ്ങള്‍ക്കിടയിലേക്ക് പുറത്തുനിന്നൊരു പെണ്‍സിംഹം കടന്നുവന്നതോടെയാണ് കടിപിടി തുടങ്ങിയത്. പുറത്തുനിന്നെത്തിയ സിംഹിയെ തുരത്താനുള്ള നീക്കത്തിനിടെ, പരസ്പരം കടിച്ചുകീറാനും സിംഹങ്ങള്‍ തയ്യാറായി. ഇതിനിടെ പതുക്കെ എഴുന്നേറ്റ കാട്ടുപോത്ത് മുടന്തി മുടന്തി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റര്‍ ക്രൂഗെര്‍ നാഷണല്‍ പാര്‍ക്കിലുള്ള മാല മാല പ്രൈവറ്റ് ഗെയിം റിസര്‍വില്‍നിന്ന് മൈക്ക് കിര്‍ക്ക്മാനാണ് ഈ വീഡിയോ പകര്‍ത്തിയത്. സന്ദര്‍ശകര്‍ക്കൊപ്പം പാര്‍ക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് പ്രൊഫഷണല്‍ ഗൈഡ് കൂടിയായ കിര്‍ക്ക്മാന്‍ ഈ ദൃശ്യം പകര്‍ത്തിയത്. യു ട്യൂബില്‍ ഇതിനകം കാല്‍ക്കോടിയോളം പേരെങ്കിലും ഈ വീഡിയോ കണ്ടുകഴിഞ്ഞു.
രണ്ട് പെണ്‍സിംഹങ്ങളും രണ്ട് ആണ്‍സിംഹങ്ങളും ചേര്‍ന്നാണ് കാട്ടുപോത്തിനെ കീഴടക്കിയത്. ഇതിനിടയിലേക്കാണ് മറ്റൊരു പെണ്‍സിംഹമെത്തിയത്. ഇതോടെ, കൂട്ടത്തിലുള്ള പെണ്‍സിംഹങ്ങള്‍ അതിനുനേരെ തിരിഞ്ഞു. ആണ്‍സിംഹങ്ങള്‍കൂടി വഴക്കില്‍ പങ്കാളികളായതോടെ അവയുടെ ശ്രദ്ധ തെറ്റുകയായിരുന്നു. ഈ ഘട്ടത്തിലാണ് കാട്ടുപോത്ത് അത്ഭുതകരമായി രക്ഷപ്പെട്ടത്.


Viewing all articles
Browse latest Browse all 20539

Trending Articles