Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഇങ്ങനയുമുണ്ടൊരു കാമുകി !…ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരി മകനേക്കാള്‍ പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി

$
0
0

കണ്ണൂര്‍ :ഇങ്ങനയുമുണ്ടൊരു ഭാര്യയും അമ്മയും കാമുകിയും …ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരി മകനേക്കാള്‍ പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂര്‍ തളിപ്പറമ്പ് മണ്ടൂര്‍ സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ഞായറാഴ്ച 20-കാരനൊപ്പം നാട് വിട്ടത്. സ്വകാര്യ കറിപൗഡര്‍ കമ്പനിയിലെ ജോലിക്കാരനായ ഭര്‍ത്താവിന് കത്തെഴുതി വെച്ചിട്ടാണ് യുവതി വീട് വിട്ടത്. രണ്ട് മക്കളുടെ അമ്മയായ യുവതിയുടെ കോളേജ് വിദ്യാര്‍ത്ഥിയായ മൂത്ത മകന് 21 വയസാണ് പ്രായം.

തളിപ്പറമ്പിലെ സ്വകാര്യ തുണിക്കടയിലെ ജീവനക്കാരാണ് ഇരുവരും. തുണിക്കടയില്‍ വെച്ചാണ് ഇവര്‍ പരിചയത്തിലാകുന്നതും പിന്നീട് ബന്ധം പ്രണയത്തിലെത്തിയതും. അവസാനം ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് യുവതി 20-കാരനായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 


Viewing all articles
Browse latest Browse all 20522

Trending Articles