Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഡ്രൈവറായ ആന്റണി പെരുമ്പാവൂര്‍ എങ്ങിനെ നൂറുകോടി ക്ലബിലെത്തി; ബ്ലോഗെഴുതി പുലിമുരുകന്‍ പുലിവാലുപിടിച്ചു

$
0
0

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല തീരുന്നില്ല. മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ബ്ലോഗിന്റെ ശബ്ദ പതിപ്പ് പുറത്തിറക്കിയാണ് താരം തന്റെ നിലപാടില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കിയത്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ നോട്ട് നിരോധനത്തെ പിന്തുണയ്ക്കുന്ന ലാലിന് കോടികളുടെ കള്ളപ്പണമുണ്ടെന്ന ആരോപണത്തിലേക്കാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉയരുന്നത്. കുവൈറ്റിലെ മുവായിരം കോടിയുടെ നിക്ഷേപം മുതല്‍ ഡ്രൈവര്‍ ആന്റണി പെരുമ്പാവൂരിന്റെ ബിനാമി ഇടപാടുകള്‍ വരെ സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുകയാണ്. നോട്ട് നിരോധനത്തെ പിന്തുണച്ച് പുലിവാല് പിടിച്ച അവസ്ഥയിലാണ് പുലിമുരുകനിപ്പോള്‍.

ഡ്രൈവറില്‍ നിന്ന് 100 കോടി ക്ലബ്ബ് ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളില്‍ പാഠപുസ്തകമാക്കണമെന്ന് എന്‍.എസ് മാധവന്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ പരിഹാസം. ആന്റണി പെരുമ്പാവൂര്‍ രാജിക്കണമെന്നും അദ്ദേഹം തമാശരൂപേണ ട്വീറ്റ് ചെയ്തു.

നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വ്യാപകമായിരിക്കെയാണ് മാധവന്റെ പോസ്റ്റ് എത്തുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനും അടക്കമുള്ള പ്രമുഖര്‍ മോഹന്‍ലാലിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും സജീവമാണ്. ഇതിനൊപ്പം ലാലിന്റെ ഡ്രൈവറായി തുടങ്ങിയ ആന്റണി പെരുമ്പാവൂരിന്റെ ഇപ്പോഴത്തെ ആസ്തിയും ചര്‍ച്ചായാക്കുന്നത്. മോഹന്‍ലാലിന്റെ ബിനാമിയാണ് ആന്റണി പെരുമ്പാവൂര്‍ എന്നാണ് ആരോപണം.

മോഹന്‍ലാല്‍ കുവൈറ്റില്‍ 3300 കോടി രൂപയുടെ നിക്ഷേപം നടത്തിയോ? എന്നതും സൈബര്‍ ലോകത്ത് ഇപ്പോള്‍ നടക്കുന്ന ചൂടേറിയ ചര്‍ച്ച ഈ വിഷയമാണ്. നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞാണ് വന്‍ നിക്ഷേപം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. അതേസമയം ആരോപണങ്ങള്‍ ശരിയാണോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കുവൈറ്റില്‍ ഖനന കമ്പനിയില്‍ മോഹന്‍ലാല്‍ നിക്ഷേപം നടത്തിയെന്നു ഒക്ടോബര്‍ അവസാന വാരം വാര്‍ത്തകള്‍ വന്നിരുന്നു. 3300 കോടി രൂപയുടെ നിക്ഷേപമാണു മോഹന്‍ലാല്‍ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രചാരണം. ഇതിന് പിന്നാലെയാണ് മാധവന്റെ ഫെയ്സ് ബുക്ക് പോസ്റ്റുമെത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് ലാലിന്റെ സിനിമകളെല്ലാം നിര്‍മ്മിക്കുന്നത്. തൊടുപുഴയില്‍ അടക്കം തിയേറ്ററുമുണ്ട്. ലാലിന്റെ പണമാണ് ആന്റണി പെരുമ്പാവൂരിന്റെ പേരില്‍ സിനിമാ ലോകത്ത് മറിയുന്നതെന്നാണ് ആരോപണം.antony-perumabvoor

വെറുമൊരു ഡ്രൈവറായ ആന്റണി പെരുമ്പാവൂര്‍, എങ്ങനെ കോടീശ്വരനായി എന്നതില്‍ അന്വേഷണം വേണമെന്ന് പോലും അഭിപ്രായം ഉയര്‍ന്നു. നേരത്തെ പിണറായി വിജയനെ പുകഴ്ത്തിയും ലാല്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയായ പിണറായിയെ സോപ്പിട്ട ലാലിപ്പോള്‍ പ്രധാനമന്ത്രി മോദിയെ സുഖിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. കള്ളപ്പണം ആന്റണി പെരുമ്പാവൂരിന്റെ പേരില്‍ നിക്ഷേപിക്കുന്ന വ്യക്തിക്ക് എങ്ങനെ ഇതിന് കഴിയുന്നുവെന്നതാണ് ഉയരുന്ന ചോദ്യം.


Viewing all articles
Browse latest Browse all 20534

Trending Articles