Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഇരു തലകളും ഒന്നിച്ച് ചേര്‍ന്ന് പതിനാലുമാസം ജീവിച്ച കുരുന്നകള്‍ക്ക് ഇനി പുതുജീവിതം; വിജയകരമായത് 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ

$
0
0

വര്‍ഷങ്ങളോളം ഒരേ ഉടലും രണ്ട് തലകളുമായി ദുരിത ജീവിതം നയിക്കേണ്ടിവരുന്ന സയാമിസ് ഇരട്ടകളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം ഇങ്ങനെ ജീവിച് പുതുജീവിതം തുടങ്ങിയ ഭാഗ്യവാന്‍മാരെ കുറിച്ചാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള വാര്‍ത്ത. 14 മാസക്കാലം അവര്‍ ഒരു തലയുമായി ജീവിക്കുകയും പിന്നീട് രണ്ട് മനുഷ്യരായത് 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയും

അഞ്ചാഴ്ചയായപ്പോള്‍ ഇരുവര്‍ക്കും പുനര്‍ജന്മം ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ 13നായിരുന്നു നിര്‍ണായകമായ ഈ ശസ്ത്രക്രിയ അരങ്ങേറിയത്.ന്യൂയോര്‍ക്കിലെ മോന്റെഫിയോറെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു ചരിത്ര പ്രസിദ്ധമായ ശസ്ത്ക്രിയ നടത്തിയത്. തുടര്‍ന്ന് അഞ്ചാഴ്ചകള്‍ക്ക് ശേഷം ഇരുവര്‍ക്കും ആദ്യമായി പരസ്പരം നോക്കാനും സാധിച്ചിരിക്കുകയാണിപ്പോള്‍. സയാമീസ് ഇരട്ടകള്‍ വേര്‍പെടുത്തപ്പെട്ടതിന് ശേഷം ഇത്രയും വേഗം സുഖപ്രാപിക്കുന്നത് ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പുണ്ടായ സംഭവത്തില്‍ ഇത്തരം ഇരട്ടകള്‍ ഓപ്പറേഷന് ശേഷം സാധാരണ നിലയിലെത്താന്‍ എട്ടാഴ്ചകള്‍ എടുത്തിരുന്നു.

ജാഡന് ഇപ്പോള്‍ തന്നെ ചലിക്കാന്‍ സാധിക്കുന്നുണ്ട്. കൂട്ടത്തില്‍ ആക്ടീവും ഈ കുട്ടിയാണ്. തന്റെ ബാന്‍ഡേജുകള്‍ പിടിച്ച് വലിക്കാന്‍ വരെ അവന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അനിയാസ് ശസ്ത്രക്രിയക്ക് മുമ്പ് തന്നെ വിഷമതകള്‍ പ്രകടിപ്പിച്ച കുട്ടിയാണ്. ഇന്‍ഫെക്ഷന്‍ ഇവനെ വിടാതെ പിന്തുടരുന്നുണ്ട്. എന്നാല്‍ അനിയാസും സാധാരണ നിലയില്‍ തന്നെയാകുമെന്നാണ് അവരുടെ സര്‍ജനായ ഡോ. ഫിലിപ്പ് ഗുഡ്‌റിച്ച് വിശ്വസിക്കുന്നത്. ഇരു കുട്ടികളെയും രണ്ടാക്കുകയെന്നത് നല്ല ആശയമായിരുന്നില്ലെന്നാണ് അദ്ദേഹം സിഎന്‍എന്നിനോട് പ്രതികരിച്ചിരിക്കുന്നത്. ഷിക്കാഗോയ്ക്ക് സമീപം സിസേറിയനിലൂടെയാണ് ഈ കുട്ടികള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ജനിച്ചത്. രണ്ടു പേര്‍ക്കും വേറിട്ട് ജീവിക്കാന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും മികച്ച സര്‍ജന്മാരുള്ള മോന്റെഫിയോറെ ഹോസ്പിറ്റലിലേക്ക് ഇരുവരെയും രക്ഷിതാക്കള്‍ എത്തിച്ചത്.

ഈ നിര്‍ണായകമായ ഓപ്പറേഷന് 2.5 മില്യണ്‍ പൗണ്ടാണ് ചെലവായിരിക്കുന്നത്. ഈ ഇരട്ടക്കുട്ടികള്‍ക്ക് അസ എന്ന് പേരുള്ള മൂന്ന് വയസുള്ള സഹോദരനുണ്ട്. 2.5 മില്യണ്‍ പിറവികളില്‍ ഒന്ന് എന്ന തോതിലാണിത്തരം ഇരട്ടകള്‍ പിറക്കുന്നത്. ഇത്തരക്കാര്‍ ക്രാനിയോപാഗസ് ട്വിന്‍സ് എന്നാണറിയപ്പെടുന്നത്. ഇവരില്‍ മൂന്നിലൊന്ന് പേരും ജനിച്ച് 24 മണിക്കൂറിനുള്ളില്‍ മരിക്കുകയാണ് പതിവ്. ഇവര്‍ അതിജീവിക്കുകയാണെങ്കില്‍ അവരെ വേര്‍പെടുത്തിയിട്ടില്ലെങ്കില്‍ ഇവര്‍ രണ്ട് വയസിന് മുമ്പ് മരിക്കാന്‍ 80 ശതമാനം സാധ്യതയുണ്ട്. വേര്‍പെടുത്തിയാലും രണ്ടു പേരില്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ രണ്ട് പേര്‍ക്കുമോ വളര്‍ച്ചയില്‍ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയേറെയാണ്.

ഇവിടെ അനിയാസിന് ശസ്ത്രക്രിയക്ക് മുമ്പ് തന്നെ ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങളും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം അപസ്മാരം പോലുള്ള അവസ്ഥ അനിയാസിനെ വിടാതെ പിന്തുടര്‍ന്നിരുന്നു. ഡോക്ടര്‍മാര്‍ അതിനുള്ള മരുന്ന് നല്‍കിക വരുന്നുമുണ്ട്. ഇവരുടെ ശസ്ത്രക്രിയ നിര്‍വഹിക്കാനായി ഡോക്ടര്‍മാര്‍ മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കുട്ടികളുടെ തലയുടെ 3ഡി മോഡല്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.ഇതിന് പുറമെ കമ്പ്യൂട്ടറൈസ്ഡ് 3ഡി മോഡലും ഉപയോഗിച്ചിരുന്നു. ശസ്ത്രക്രിയയുടെ ചെലവ് താങ്ങാനായി കുടുംബത്തെ സഹായിക്കാനായി ഗോഫണ്ട്മി പേജ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles