Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

ലൈംഗിക ബന്ധം സുരക്ഷിതമല്ലെങ്കിലും കാൻസർ വരാം; മുന്നറിയിപ്പുമായി പഠനങ്ങൾ

$
0
0

സ്വന്തം ലേഖകൻ

ലണ്ടൻ: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർക്കും കാൻസർവരാനുള്ള സാധ്യത വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വിവിധ സ്ഥലങ്ങളിലെ കാൻസർ രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. പുരുഷൻമാർക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടെങ്കിലും ക്യാൻസർ പിടിപെടുമെന്നാണ് ഈ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഒന്നിലേറെ സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തുന്ന പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ വ്യക്തമായത്. ഒരു പുരുഷൻ, ഏഴോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ, പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത ഇരട്ടിയായിരിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസ് ക്യാൻസർ കൗൺസിൽ നടത്തിയ പഠനത്തിലാണ് വ്യക്തമായത്. മലയാളിയായ വിശാലിനി നായർ, ഷാല്ലിക്കർ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. അതേപോലെ, ലൈംഗികകാര്യങ്ങളിൽ ചെറിയ പ്രായത്തിലേ അമിത താൽപര്യം കാട്ടിയിട്ടുള്ള പുരുഷൻമാരിലും മദ്ധ്യവയസിൽ എത്തുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസർ പിടിപെടാമെന്ന് പഠനത്തിൽ പരാമർശിക്കുന്നുണ്ട്. അമിതമായ ലൈംഗികതയും പ്രോസ്റ്റേറ്റ് ക്യാൻസറിന് ഇടയാക്കുമെന്ന് പ്രൊഫസർ വിശാലിനി നായർ പറയുന്നു. മദ്ധ്യവയസ് പിന്നിട്ട പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കൂടുതലായിരിക്കുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. പഠനറിപ്പോർട്ട് ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 20536

Trending Articles