Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

മലപ്പുറത്ത് യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

$
0
0

മലപ്പുറം: മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി ഫാറൂഖ് നഗറിലാണ് യുവാവിന്റെ മൃതദേഹം വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കൊടിഞ്ഞി സ്വദേശി 30 കാരനായ ഫൈസലാണ് മരിച്ചത്.

ശരീരത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ഹിന്ദുവായിരുന്ന ഇയാള്‍ മതപരിവര്‍ത്തനത്തിലൂടെ മുസ്ലിം ആയ വ്യക്തിയാണ്. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ഭീഷണികള്‍ ഉണ്ടായിരുന്നതായി വിവരം ഉ


Viewing all articles
Browse latest Browse all 20647

Trending Articles