Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

നിവിന്‍ പോളിയ്‌ക്കൊപ്പം ഫസ്റ്റ് നൈറ്റ് സീനില്‍ അഭിനയിക്കാന്‍ പേടി !

$
0
0

വെള്ളിത്തിരയില്‍ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് ഗായിക റിമ്മിടോമിയ്ക്ക് സിനിമയിലേക്കുളള ആദ്യവിളി വരുന്നത് നിവിന്‍പോളിയുടെ ഭാര്യയായായിരുന്നു. എന്നാല്‍ ആ റോളില്‍ അഭിനയിക്കാന്‍ റിമ്മി ടോമി വിസമ്മതിക്കുകയായിരുന്നു. അതിനുള്ള കാരണം എന്താന്നെല്ലേ….?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പു വിജയവും രമേശന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ ക്രിക്കറ്റ് അഭിനിവേശവും പ്രമേയമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് 1983. 2014ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് രമേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ രമേശന്റെ ഭാര്യ സുശീലയുടെ വേഷം അവതരിപ്പിച്ച ശ്രിന്ദയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇത് ആരാണെന്ന് ചോദിക്കുന്ന ശ്രിന്ദയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഹിന്ദി സിനിമകളൊന്നും കാണാത്തതിനാല്‍ സച്ചിനെ അറിയില്ലെന്ന് പറയുന്ന നിഷ്‌കളങ്കയായ സുശീലയെ ഓര്‍ത്ത് അന്നും ഇന്നും പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്നുണ്ട്.

സുശീല എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം ക്ഷണിച്ചത് ഗായിക കൂടിയായ റിമി ടോമിയെയായിരുന്നു. എന്നാല്‍ റിമി ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിന്റെ കാരണമായി വണ്‍ ഇന്ത്യ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ഫസ്റ്റ് നൈറ്റ് സീനാണെന്ന് പറഞ്ഞപ്പോഴാണ് റിമി ടോമി ചിത്രം വേണ്ടന്ന് വച്ചത് .തുടര്‍ന്നാണ് എബ്രിഡ് ശ്രിന്ദയെ നായികയാക്കിയത്. അതേസമയം, 15 ദിവസമൊക്കെ അഭിനയത്തിന് വേണ്ടി നീട്ടിവയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അന്ന് അഭിനയിക്കാതിരുന്നതെന്നാണ് പിന്നീട് ഒരു അഭിമുഖത്തില്‍ റിമി ടോമി പറഞ്ഞത്


Viewing all articles
Browse latest Browse all 20539

Trending Articles