Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് നേതൃത്വമേറ്റെടുക്കണമെന്ന് കെ സുധാകരന്‍; കേരളത്തില്‍ സംഘടനാ തിരഞ്ഞടുപ്പ് നടത്തണം

$
0
0

കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്ക് പ്രിയങ്കാഗന്ധിയെ കൊണ്ടുവരണമെന്ന് കെ സുധാകരന്‍. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്. ദേശിയ രാഷ്ട്രീയത്തില്‍ പ്രിയങ്ക കോണ്‍ഗ്രസ് നേതൃത്വമേറ്റെടുക്കുന്നത് പുതിയ മുന്നേറ്റത്തിന് തുടക്കമാകുമെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ നിയമിക്കണം.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമുള്ള നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കണം. കണ്ണൂരില്‍ ബിജെപിയും സിപിഎമ്മും ബേധപൂര്‍വ്വം സൃഷ്ടിക്കുന്ന കലാപങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സമാധാനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ആരും ശ്രമിക്കുന്നില്ല.

കേരളത്തില്‍ കലാപം സൃഷ്ടിച്ച് ഉത്തരേന്ത്യന്‍ രാഷ്ട്രീയം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായ സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നോട്ട് നിരോധനത്തിന്റെ പേരില്‍ കാട്ടികൂട്ടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയ്യില്ല.
കേരളത്തിലെ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സജീവമാക്കാന്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു


Viewing all articles
Browse latest Browse all 20647

Latest Images

Trending Articles



Latest Images