Quantcast
Viewing all articles
Browse latest Browse all 20562

പൂമരത്തിലെ ഗാനം പുറത്തിറങ്ങി; മലയാളത്തില്‍ വീണ്ടുമൊരു ക്യംപസ് സിനിമ

അടുത്തവര്‍ഷം പുറത്തിറങ്ങുന്ന കാളിദാസന്‍ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഞാനും ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഗാനം നാടന്‍ പാട്ടിന്റെ അനുഭവ പരിസരമാണ് സമ്മാനിക്കുന്നത്.കോളേജ് കലോല്‍സവത്തിനായുള്ള പാട്ടിന്റെ തയ്യാറെടുപ്പായാണ് ഗാനമെന്നാണ് വീഡിയോ നല്കുന്ന സൂചന .ഞാനും ഞാനും കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുന്ന പൂമരം എന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് ആദ്യ ഗാനം എത്തിയത്.

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയിലെ ആദ്യ ഗാനം സര്‍പ്രൈസായി ആണ് പുറത്തുവിട്ടിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലുള്ള പ്രണയവും സമരവും യൗവന മുഹൂര്‍ത്തങ്ങളുമാണ് ചിത്രമെന്ന് സൂചന ആദ്യ ഗാനം. മഹാരാജാസ് കോളേജ് പശ്ചാത്തലമാക്കി കോളേജ് കലോല്‍സവത്തിന്റെ കഥ പറയുന്ന സിനിമയാണ് പൂമരം എന്നും സൂചനയുണ്ട്.

ജ്ഞാനമാണ് ക്യാമറ.ലൈം ലൈറ്റ് സിനിമാസാണ് പൂമരം നിര്‍മ്മിച്ചിരിക്കുന്നത്. കോളേജുകളില്‍ നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുത്ത അഭിനേതാക്കളാണ് പ്രധാനമായും ഈ സിനിമയിലെ താരങ്ങള്‍. കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും പൂമരത്തിലെ അതിഥി താരങ്ങളാണ്. ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് നിര്‍മ്മാണം. മ്യൂസിക് 24 ലേബലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.
തമിഴിലാണ് കാളിദാസ് നായകനായി അരങ്ങേറിയത്. പ്രഭുവിനൊപ്പം മീന്‍കുഴമ്പും മണ്‍പാനയും എന്ന ചിത്രം ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.


Viewing all articles
Browse latest Browse all 20562

Trending Articles