Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20557

മോഹന്‍ലാല്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചു; മലയാളത്തില്‍ നാലുകോടി തെലുങ്കില്‍ ആറുകോടിയ്ക്ക് മുകളില്‍

$
0
0

ദൃശ്യം ഒപ്പം ഇപ്പോള്‍ പുലിമുരുകന്‍ തെലുങ്കില്‍ ജനതാഗാരേജ് ഇങ്ങനെ സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച മോഹന്‍ലാല്‍ തന്റെ പ്രതിഫല തുതയു ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍

വന്‍ ബോക്സോഫീസ് വിജയങ്ങള്‍ നേടിയ പശ്ചാത്തലത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ ഒറ്റയടിയ്ക്ക് പ്രതിഫലം ഉയര്‍ത്തിയത്. മലയാള ചിത്രങ്ങള്‍ക്കു പുറമേ അന്യഭാഷാ ചിത്രങ്ങള്‍ക്കും നടന്‍ തന്റെ പ്രതിഫലം കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്

ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മലയാളി നടനാണ് മോഹന്‍ലാല്‍. മമ്മൂട്ടിയും ദിലീപുമൊക്കെ രണ്ടു കോടി പ്രതിഫലം വാങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ പ്രതിഫലം മൂന്നരക്കോടിയാണ്. മലയാളത്തിലെ ബോക്സോഫീസ് റെക്കോഡുകള്‍ തിരുത്തിയെഴുതിയ മോഹന്‍ലാല്‍ തന്റെ പ്രതിഫലം നാലു കോടിയാക്കിയെന്നാണ് വാര്‍ത്തകള്‍.

തെലുങ്ക് ചിത്രം ജനതാഗാരേജിന് ആറുകോടിയും തമിഴ് ചിത്രം ജില്ലയ്ക്ക് അഞ്ചു കോടിയുമാണ് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങിയതെന്നാണ് വാര്‍ത്ത.


Viewing all articles
Browse latest Browse all 20557

Trending Articles