Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20567

ദൃശ്യത്തിലെ ‘വരുണ്‍’ഇനി ഭൈരവയില്‍;ഇളയ ദളപതി ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും

$
0
0

150 ദിവസം പിന്നിട്ടു, തിയറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ച മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിലെ വില്ലന്‍ കഥാപാത്രമായ വരുണിനെ അവതരിപ്പിച്ച റോഷനെ വെറുക്കാത്ത മലയാളി പ്രേക്ഷകര്‍ വിരളമാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സരസനും സല്‍സ്വഭാവിയുമായ അതേ റോഷന്‍ ഇളയ ദളപതി ചിത്രം ”ഭൈരവ” യിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഒരു റോളില്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.cwwjt9_uuaerxqq

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇളയ ദളപതി വിജയ് യുടെ ”ഭൈരവ” 2017 ജനുവരിയില്‍ പൊങ്കല്‍ റിലീസായി തമിഴ്‌നാടിനൊപ്പം കേരളത്തിലും പ്രദര്‍ശനത്തിനെത്തും. ”ഭൈരവ”യിലെ റോഷന്റെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റും.

ഇഫാര്‍ ഇന്റര്‍നാഷണലിനു വേണ്ടി റാഫി മതിര കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന ‘ഭൈരവ’ തമിഴിലെ മുന്‍നിര ബാനറായ വിജയാ പ്രോഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ഭരതന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് മാസ് സിനിമയില്‍ വിജയ് യുടെ നായികയായി എത്തുന്നത് മലയാളി താരം കീര്‍ത്തി സുരേഷാണ്.

2017 ജനുവരിയില്‍ പൊങ്കല്‍ റിലീസായി ബീബാ ക്രിയേഷന്‌സും സായൂജ്യം സിനിറിലീസും ചേര്‍ന്ന് ചിത്രം കേരളത്തിലെ തിയെറ്റെറുകളിലെത്തിക്കും.


Viewing all articles
Browse latest Browse all 20567

Trending Articles