Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

കാല്‍ ചുവട്ടിലെ മണ്ണൊലിച്ചുപോയിട്ടും ഒന്നുമറിയാത്തപോലെ കോണ്‍ഗ്രസ് നേതാവ്; കണ്ണൂരില്‍ കോണ്‍ഗ്രസ് തകരുന്നു ഒപ്പം കെ സുധാകരനെന്ന നേതാവും

$
0
0

കണ്ണൂര്‍: കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരന്റെ അപ്രമാധിത്വത്തിന് മങ്ങലേല്‍ക്കുന്നു. മസില്‍ പവറും തീപ്പൊരി പ്രസംഗവും കൊണ്ട് അണികളുടെ വീര പരിവേഷം ലഭിച്ചിരുന്ന കെ.സുധാകരന്‍ തകര്‍ച്ചയിലേക്ക് കുതിക്കുകയാണ്. സുധാകര ശൈലിയോട് വിട പറയുന്ന അവസ്ഥയിലേക്കാണ് കണ്ണൂരിലെ കോണ്‍ഗ്രസ്സ് അണികള്‍ എത്തി നില്‍ക്കുന്നത്. കണ്ണൂര്‍ ലോകസഭാ മണ്ഡലം കൈവിട്ടതോടെ കെ.സുധാകരന്റെ രാഷ്ട്രീയ മേധാവിത്വം തകര്‍ന്നു തുടങ്ങിയിരുന്നു. എന്നാല്‍ ഇത് അദ്ദേഹമോ ആശ്രിതന്‍മാരോ അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് വലിയ ഒറ്റപ്പെടലിലേക്ക് ഈ നേതാവ് ചുരുങ്ങുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ പതനത്തിന് ശേഷം തന്നെ സംഘടനാ സംവിധാനത്തെ ഊര്‍ജ്ജിതപ്പെടുത്താനും അടിത്തട്ടില്‍ അഴിച്ചു പണി നടത്താനും ശ്രമിച്ചിരുന്നുവെങ്കില്‍ ഒരു വിധം പിടിച്ചു നില്‍ക്കാമായിരുന്നു. ലോകസഭാ മണ്ഡലത്തില്‍ രണ്ടാമത് മത്സരത്തിന് ഒരുങ്ങുമ്പോള്‍ അല്പമെങ്കിലും രാഷ്ട്രീയ ബുദ്ധിയുണ്ടെങ്കില്‍ കാര്യങ്ങള്‍ മനസ്സിലാകുമായിരുന്നു. സി.പി.ഐഎംകാര്‍ക്കു പോലും അത്രയൊന്നും പ്രീതിയില്ലാത്ത പി.കെ. ശ്രീമതിയെ എം.പി. യാക്കിയതില്‍ സുധാകരന്റെ പങ്ക് വലുതാണ്. തിരഞ്ഞെടുപ്പ് പ്രചാരണം പോലും തന്റെ ശരീര ഭാഷ പ്രകടിപ്പിക്കല്‍ വേദിയായി. എം.പി.എന്ന നിലയില്‍ അഞ്ച് വര്‍ഷത്തെ പ്രകടനം തീര്‍ത്തും നിരാശാ ജനകമായിരുന്നു. അതിനുളള തിരിച്ചടിയായിരുന്നു പിന്നീടുളള പരാജയങ്ങള്‍.

12tvkrshooting__12_1455263f

കോണ്‍ഗ്രസ്സിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലം പോലും കൈവിട്ടതും സുധാകരന്റെ രാഷ്ട്രീയ വീഴ്ചയായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആശ്രിതന്‍മാര്‍ക്ക് വേണ്ടി സുധാകരന്റെ മേല്‍ നോട്ടത്തിലായിരുന്നു നടത്തിയത്. പ്രദേശത്ത് പുലബന്ധമില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലൂടെ യു.ഡി.എഫിന്റെ ഒരു ഡസന്‍ സീറ്റോളം നഷ്ടമായി. എന്നിട്ടും കെ.പി.സി.സി. തലത്തില്‍ സുധാകരന്റെ ഈ രാഷ്ട്രീയ ബുദ്ധയില്ലായ്മക്ക് അരുതി വരുത്താനായില്ല. കണ്ണൂരെല്ലാം സുധാകരന്‍ എന്ന നിലപാടിലായിരുന്നു കെ.പി.സി.സി. അതിന്റെ പൂര്‍ണ്ണതയാണ് ഇപ്പോള്‍ കൈവന്നിരിക്കന്നത്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ സുധാകരനോ ആശ്രിതര്‍ക്കോ ആവുന്നില്ല. കോണ്‍ഗ്രസ്സുകാരുടെ രക്ഷകന്‍ എന്ന് സ്വയം വിശേഷിപ്പിച്ചു വന്ന അദ്ദേഹത്തിന് ഇന്ന് പാര്‍ട്ടിയേയോ പാര്‍ട്ടി പ്രവര്‍ത്തകരേയോ രക്ഷിക്കാനാവുന്നില്ല,.

കണ്ണൂര്‍ തീയ്യ സമുദായത്തിന്റേയും മുസ്ലീംങ്ങളുടേയും കോട്ടയാണ്. പ്രമുഖമായ നൂറിലേറെ തീയ്യ തറവാടുകള്‍ കണ്ണൂര്‍ മണ്ഡലത്തിലുണ്ട്. അവരുടെ താവഴികളായി അതിലേറെ കുടുംബങ്ങളും. ഇതിന്റെ സിംഹഭാഗവും കോണ്‍ഗ്രസ്സ് അനുകൂലികളായിരുന്നു. കോണ്‍ഗ്രസ്സിനെ പോഷിപ്പിക്കുന്നതിലും ഇതര മതസ്ഥരും സമുദായങ്ങളുമായുളള ഊഷ്മള ബന്ധവും ഉള്ളവരായിരുന്നു ഈ തറവാടുകള്‍. അതിന്റെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ്സ് കണ്ണൂരില്‍ കരുത്താര്‍ജിച്ചത്. ജില്ലയില്‍ മറ്റ് ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോഴും കണ്ണൂര്‍ മണ്ഡലം വേറിട്ടു നിന്നു. കോണ്‍ഗ്രസ്സ് രക്തമുള്ള ആര് മത്സരിച്ചാലും ഇവിടെ ജയിക്കുമായിരുന്നു,. സതീശന്‍ പാച്ചേനിയാണ് പരാജിതനായ ആദ്യ കോണ്‍ഗ്രസ്സുകാരന്‍. തീയ്യ സമുദായാംഗമെന്ന നിലയില്‍ സുധാകരന്റെ ആശ്രിതനായി ഗ്രൂപ്പുമാറിയെത്തിയ സതീശനെ അടിയറവു പറയിച്ചതും സ്വസമുദായം തന്നെ. സുധാകരനോടുളള കണ്ണൂരിന്റെ കനത്ത പ്രതികരണമാണ് ഈ പരാജയം. സീറ്റ് നേടാനും സീറ്റ് സ്വന്തം ആശ്രിതര്‍ക്ക് നല്‍കാനും സമുദായത്തെ ഉപയോഗിച്ചാല്‍ തിരിച്ചടി നല്‍കുമെന്ന് അതേ സമുദായം തന്നെ ഇവിടെ തെളിയിച്ചിരിക്കയാണ്. കഴിഞ്ഞ മൂന്ന് പരാജയങ്ങളിലൂടേയും ഈ സത്യം ബോധ്യപ്പെടുത്തിയെങ്കിലും സുധാകരന്‍ ഇത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ വിവേകത്തിന്റെ അഭാവമാണ് ഇതിന് കാരണം.

k-sudhakaran

ഇക്കാര്യം ബോധ്യപ്പെടണമെങ്കില്‍ 1960 ലെ കണ്ണൂരിനെ കുറിച്ചറിയണം. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കര്‍ തിരുവിതാങ്കൂര്‍-കൊച്ചി നിയമസഭയിലേക്ക് 51 ലും 54 ലും കൊട്ടാരക്കര, കൊല്ലം നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു പരാജയപ്പെട്ടു കഴിയുകയായിരുന്നു. 60 ല്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാര്‍ ശങ്കറിനെ കണ്ണൂരിലേക്ക് മത്സരിക്കുവാന്‍ ക്ഷണിച്ചു. കോണ്‍ഗ്രസ്സുകാരായ വ്യവസായികള്‍, പ്രമുഖ തറവാട്ടുകാര്‍, ദേശീയ മുസ്ലീംങ്ങള്‍ എന്നിവര്‍ ഒന്നിച്ച് അണിനിരന്നു. കായ്യത്ത് ദാമോദരന്‍, സാമുവല്‍ ആറോണ്‍, എ.കെ. കുഞ്ഞാലിക്കുട്ടി, എന്നിവരാണ് മുന്‍ നിരയില്‍. കായ്യത്ത് ദാമോദരന്റെ വീട്ടില്‍ ആദ്യ യോഗം. ക്ഷണം പോലും ലഭിക്കാതെ ജാതി മത പരിഗണനകളില്ലാതെ ജനം യോഗത്തിനെത്തി. കണ്ണൂര്‍ ജനത ശങ്കറിനു വേണ്ടി രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ എസ്.എന്‍.ഡി.പി.യുടെ പേരില്‍ ആരേയും ക്ഷണിച്ചിരുന്നുമില്ല. പാമ്പന്‍ മാധവനും പി.ഗോപാലനുമാണ് പ്രധാന പ്രാസംഗികര്‍. സ്ഥാനാര്‍ത്ഥിയായ ശങ്കര്‍ കണ്ണൂരിലെത്തിയപ്പോള്‍ കൊല്ലത്തും കൊട്ടാരക്കരയിലുമുള്ള അവസ്ഥയല്ല കണ്ടത്. തികഞ്ഞ രാഷ്ട്രീയ അംങ്കം. രണ്ടു തവണ മദിരാശി അസംബ്ലിയില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ മാത്രം ജയിച്ച മണ്ഡലം. എതിര്‍ സ്ഥാനാര്‍ത്ഥി സിറ്റിഗ് എം.എല്‍.എ. സി.കണ്ണനും. രണ്ടു പേരും സമാന സമുദായക്കാര്‍.

മത-ജാതി വേര്‍തിരിവില്ലാതെ ചെങ്കൊടിയും ത്രവര്‍ണ്ണ പതാകയുമേന്തി യുവാക്കള്‍ അങ്കം തുടങ്ങിയിരുന്നു. തെക്കു നിന്നു വന്ന ശങ്കറിനെ തോല്‍പ്പിക്കണമെന്ന് കമ്യൂണിസ്റ്റുകാര്‍. ഇരു ഭാഗത്തും കടുത്ത ആശങ്കയും. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 4000 ലേറെ വോട്ടുകള്‍ക്ക് ശങ്കര്‍ ജയിച്ചു. കണ്ണൂരില്‍ ത്രിവര്‍ണ്ണപതാക പാറി. അതും ആദ്യമായി. ശങ്കറിന്റെ ജയത്തിന്റെ ശില്പികളായ കായ്യത്ത് ദാമോദര്‍, എ.കെ. കുഞ്ഞാലിക്കുട്ടി, സാമുവല്‍ ആറോണ്‍, ഹരിദാസ് സേട്ടു, എന്നിവകര്‍ കണ്ണൂരിലൊരു കോളേജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. നിങ്ങളെല്ലാം ചേര്‍ന്ന് ഒരു സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കോളൂ. ശങ്കര്‍ പറഞ്ഞു. മുഖ്യമന്ത്രി പദത്തിലെത്തിയ ശങ്കറിന്റെ സംഭവനയായിരുന്നു കണ്ണൂര്‍ എസ്.എന്‍ കോളേജ്. കണ്ണൂരുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടതോടെ ഈ മണ്ഡലം കോണ്‍ഗ്രസ്സിന്റെ കുത്തകയായി. പിന്നീട് പാമ്പന്‍മാധവനും എന്‍. കെ.കുമാരന്‍മാസ്റ്ററും പി. ഭാസ്‌ക്കരനും എന്‍. രാമകൃഷ്ണനും സുധാകരനും എ.പി. അബ്ദുള്‍ള്ളക്കുട്ടിയും വിജയക്കൊടി പാറിച്ചുk-sudhakaran-uduma-udf

കണ്ണൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരും സമാന്യ ജനങ്ങളും തമ്മിലുളള ബന്ധമായിരുന്നു കോണ്‍ഗ്രസ്സിന് ഈ തട്ടകം മുറുകെ പിടിക്കുവാന്‍ ഹേതുവായത്. എന്നാല്‍ സുധാകരന്റെ യുഗം ആരംഭിച്ചതോടെ ചില കോട്ടങ്ങളുമുണ്ടായി. തറവാടുകളും താവഴികളും പാര്‍ട്ടിയില്‍ നിന്ന് അകന്നു. റോഡിലൂടെ നടക്കുകയും സംവദിക്കുകയും ചെയ്യുന്ന ശൈലി ഇന്നത്തെ സുധാകരനോ ആശ്രിതന്‍മാര്‍ക്കോ ഇല്ല. പ്രമുഖരും അല്ലാത്തതുമായ തറവാടുകളില്‍ മരണവും മറ്റും സംഭവിച്ചാല്‍ ഇന്ന് കോണ്‍ഗ്രസ്സുകാര്‍ അറിയുന്നില്ല. ടെലിഫോണില്‍ പോലും സുധാകരനെ എന്തെങ്കിലും ആവശ്യത്തിന് ബന്ധപ്പെടാന്‍ സാധിക്കില്ലെന്ന് പഴയകാല പ്രവര്‍ത്തകര്‍ പറയുന്നു. രാവിലെ പത്ത് മണിവരെ ഫോണില്‍ കിട്ടാത്ത ജില്ലയിലെ ഏക നേതാവ് സുധാകരനാണ്. വിവിധ പ്രശ്നങ്ങള്‍ക്കായി വീട്ടിലെത്തിയാല്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ. സംഘടനാ സംവിധാനങ്ങള്‍ പാടെ തകര്‍ന്നെങ്കിലും നേതാവിന്റെ വീട്ടില്‍ ആശ്രിതന്‍മാര്‍ക്ക് കുറവില്ല. എന്നാല്‍ അണികള്‍ അകലുകയാണ്. പതനം അടുത്തിട്ടും അതറിയാതെ ഒരു നേതാവ് ഇവിടെ കഴിയുകയാണ്.


Viewing all articles
Browse latest Browse all 20539

Trending Articles