Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20637

 ആദ്യ പ്രണയം പതിനാറാം വയസില്‍; വിവാഹം കഴിക്കണമെന്നാഗ്രഹിച്ചെങ്കിലും നടന്നില്ല; ബോളിവഡ് സുന്ദരി ആലിയ ഭട്ട് മനസ് തുറക്കുന്നു

$
0
0

ഒടുവില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സുന്ദരി ആലിയ ഭട്ട് മൗനം വെടിഞ്ഞിരിക്കുകയാണ്. ബോളിവുഡിലെ ഇപ്പോഴത്തെ സെന്‍സേഷന്‍ വാര്‍ത്തകളിലൊന്നായിരുന്നു ആലിയ ഭട്ടിന്റെ പ്രണയം തകര്‍ന്നത്. ഈ പ്രണയ തകര്‍ച്ചയില്‍ വില്ലത്തിയായത് കത്രീന കൈഫാണെന്നും രണ്‍ബീറുമായി വഴിപിരിഞ്ഞ ശേഷം കത്രീന പുതിയ കൂട്ടുകാരനായി കണ്ടെത്തിരിക്കുന്നത് ആലിയയുടെ കാമുകന്‍ സിദ്ധര്‍ത്ഥ് മല്‍ഹോത്രയാണെന്നുമൊക്കെയായിരുന്നു ബോളിവുഡില്‍ സംസാരം.

എന്നാല്‍ ഈ വാര്‍ത്തകളൊക്കെ പ്രചരിക്കുമ്പോഴും മിണ്ടാതിരുന്ന ആലിയ ഭട്ട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.
സിദ്ധാര്‍ത്ഥുമായി വേര്‍പിരിയാന്‍, എന്നാണ് അതിനു ഞങ്ങള്‍ പ്രണയിച്ചിരുന്നതെന്നാണ് ആലിയ ചോദിക്കുന്നത്. സിദ്ധ് ഇപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ടെന്നും നടി പറയുന്നു.

മാത്രമല്ല തന്റെ 16ാം വയസ്സിലെ തന്റെ ആദ്യ പ്രണയത്ത കുറിച്ചും നടി മനസ് തുറന്നു. രണ്ടു വര്‍ഷത്തോളം നീണ്ടും നിന്ന ആ പ്രണയം പക്ഷേ തകരാനുള്ള കാരണമെന്തായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് നടി. അയാളെ വിവാഹം കഴിക്കുന്നതും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാവുന്നതുമെല്ലാം സ്വപ്നം കണ്ടിരുന്നെന്നും ആലിയ പറയുന്നു. യുവാവിന്റെ പേരു വെളിപ്പെടുത്തിയില്ലെങ്കിലും രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു തങ്ങളുടേ തെന്നാണ് നടി പറയുന്നത്.എന്നാല്‍ ഇയാള്‍ക്ക് താന്‍ മറ്റാരുമായും സംസാരിക്കുന്നതു പോലും ഇഷ്ടമാവാതെ വന്നപ്പോള്‍ ബന്ധം വേര്‍പിരിയുകയായിരുന്നെന്നും ആലിയ പറഞ്ഞു.

ആലിയയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഡിയര്‍ സിന്ദഗി ആണ്. ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷാറൂഖ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍
ഇപ്പോള്‍ വരുണ്‍ ധവാന് ഒപ്പമുള്ള ബദ്രിനാഥ് കി ദുല്‍ഹനിയ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലാണ് ആലിയ. അമ്മ സോണി റാസ്ഥാന്റെ ജന്മദിനം ആഘോഷിക്കാനാണ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നടി മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയത്..


Viewing all articles
Browse latest Browse all 20637

Trending Articles