Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഷോക്കേറ്റ് പെണ്‍കുട്ടിയക്ക് പ്രേതബാധ; പന്ത്രണ്ട് വയസുകാരിയെ ജീവനോടെ കുഴിച്ചിട്ടു; അന്ധവിശ്വാസത്തിന്‍െ പേരില്‍ കൊടുംക്രൂരത

$
0
0

മീററ്റ്: ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന ആണ്‍ദൈവങ്ങളും കള്ള സന്യാസിമാരും വിഹരിക്കുന്ന നാട്ടില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ നിരവധിപേരാണ് ക്രൂശിക്കപ്പെടുന്നത്. ഷോക്കേറ്റ് പൊള്ളിയ പെണ്‍കുട്ടിയെ പ്രേതം ബാധിച്ചതാണെന്ന് പ്രചരിപ്പിച്ച് പെണ്‍കുട്ടിയോട് കാട്ടിയ ക്രൂരതയാണ് രാജ്യത്തെ ഞെട്ടിച്ചത്.

ബാധ ഒഴിപ്പിക്കാനായി 12 വയസ്സുകാരിയെ വീട്ടുകാര്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നു. റാഞ്ചിയിലാണ് ഈ ക്രൂരമായ സംഭവം. ശ്വാസം കിട്ടുന്നതിനായി തലമാത്രം വെളിയില്‍ കാണാവുന്ന വിധത്തിലാണ് കുഴിച്ചിട്ടത്. പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഷോക്കേറ്റ് പെണ്‍കുട്ടിയുടെ വലതു കൈ 90% പൊള്ളിയ നിലയിലാണ്.

വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെയാണ് 12കാരിയായ മുഷ്‌കാന്‍ 33 കെ.വി ഹൈ ടെന്‍ഷന്‍ ലൈനില്‍ സ്പര്‍ശിച്ചത്. വീടിനു സമീപത്തുകൂടിയായിരുന്നു വൈദ്യുതി ലൈന്‍ കടന്നുപോയിരുന്നത്. വലിയ സ്ഫോടന ശബ്ദത്തോടെ നിലത്തേക്ക് വീണ മുഷ്‌കാന്‍ ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയില്‍ ദുഷ്ടാത്മാവ് കയറിയതാണെന്ന് വിശ്വസിച്ച വീട്ടുകാര്‍ കുട്ടിയെ കുഴിച്ചിട്ടു. ദുഷ്ടശക്തികള്‍ മണ്ണിലേക്ക് വലിഞ്ഞുപോകുമെന്ന് കരുതിയാണ് തങ്ങള്‍ അങ്ങനെ ചെയ്തതെന്നാണ് വീട്ടുകാരുടെ നിലപാട്.
ജനവാസകേന്ദ്രത്തിലൂടെ താഴ്ന്ന് കിടക്കുന്ന വൈദ്യൂതി കമ്പികള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമീപത്തുള്ള പവര്‍ കോര്‍പറേഷന്‍ ഓഫീസ് ഉപരോധിച്ചു. എന്നാല്‍ ഇവ മാറ്റാന്‍ നേരത്തെ ശിപാര്‍ശ നല്‍കിയിരുന്നതാണെന്നും അനുമതി കിട്ടാന്‍ വൈകുന്നതാണ് കാരണമെന്നും ജൂനിയര്‍ എഞ്ചിനീയര്‍ കല്യൂം റാണ പറഞ്ഞു.


Viewing all articles
Browse latest Browse all 20534

Trending Articles