Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

ദോഷപരിഹാരത്തിനായി കോടിയേരി ബാലകൃഷ്ണന്റെ തറവാട് വീട്ടില്‍ മഹാഗണപതി ഹോമവും ആവാഹനവും; പൂജയ്ക്ക് വേണ്ടി പാര്‍ട്ടി പരിപാടികള്‍ റദ്ദാക്കി സിപിഎം സംസ്ഥാന സെക്രട്ടറി

$
0
0

കണ്ണൂര്‍: ദോഷപരിഹാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൂജാവിധികള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവാണെങ്കിലും തികഞ്ഞ ഭക്തരാണ് കോടിയേരിയുടെ കുടുംബം. ദേവ പ്രശ്‌നങ്ങളില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്ക് പരിഹാരമായാണ് വരും ദിവസങ്ങളില്‍ പൂജകള്‍ നടക്കുകെയന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

തറവാട് വീട്ടില്‍ നവംബര്‍ 7, 8 തീയ്യതികളിലാണ് ദോഷപരിഹാരത്തിനായി മഹാഗണപതിഹോമവും ആവാഹനവും നടത്തുന്നത്. കോടിയേരി പപ്പന്റെ പീടികക്കു സമീപത്തെ തറവാട് വീട്ടിലാണ് രണ്ടു ദിവസങ്ങളിലായി പൂജകള്‍ നടക്കുക.

ദേവപ്രശ്നത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കുളള പരിഹാര കര്‍മ്മങ്ങളാണ് നടക്കുക. പിതൃശാപമുളളതിനാല്‍ ആവാഹനം നടത്തി മാതാപിതാക്കളായ കുഞ്ഞിക്കുറുപ്പ്, നാരായണിയമ്മ എന്നിവര്‍ ഉള്‍പ്പെടെയുളളവരെ തിരുനെല്ലി ക്ഷേത്രത്തില്‍ കുടിയിരുത്താനുമാണ് തീരുമാനം. മലബാറിലെ പ്രശസ്ത തന്ത്രി കുടുംബാംഗമാണ് പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രാത്രിയും പകലുമായാണ് പൂജ. പൂജക്കിടെ മണിമുഴക്കം കുറക്കാനും പുറത്തുളളവര്‍ ഒന്നും അറിയാതെയിരിക്കാനും രഹസ്യമായാണ് ചടങ്ങുകള്‍ നടത്തുക. കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രമുഖ ചിട്ടിക്കമ്പനിയുടെ പിആര്‍ഒവിന് ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനാണ് വൈദിക കര്‍മ്മത്തിനായി നമ്പൂതിരിയെ ഏര്‍പ്പാടാക്കിയത്.

8ന് തിരുനെല്ലിയില്‍ സകുടുംബം സന്ദര്‍ശനം നടത്താനാണ് കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം. രഹസ്യമായി ചടങ്ങുകള്‍ നടത്താനും തൊഴുത് വരാനും ക്ഷേത്രത്തില്‍ ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. ചടങ്ങുകള്‍ നടത്തുന്ന മൂന്നു ദിവസങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ റദ്ദു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നമ്പൂതിരിമാരെ കാണാനും ചാര്‍ത്തു വാങ്ങാനും കുടുംബാംഗവും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനും വടകരയിലെത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


Viewing all articles
Browse latest Browse all 20537

Trending Articles