Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

‘ഞാന്‍ നിങ്ങളുടെ കാലുകളില്‍ ഒന്നു ചുംബിച്ചോട്ടെ?’ആയിഷയുടെ വീഡിയോ വൈറലാവുന്നു.ആയിഷയ്ക്ക് തന്നെ രക്ഷപ്പെടുത്തിയവര്‍ ദൈവദൂതന്മാര്‍

$
0
0

ഡി ഐ .എച്ച് ബ്യൂറോ
ഇറാഖ് :’ഞാന്‍ നിങ്ങളുടെ കാലുകളില്‍ ഒന്നു ചുംബിച്ചോട്ടെ?’ആയിഷയുടെ വീഡിയോ വൈറലാവുന്നു.ആയിഷയ്ക്ക് തന്നെ രക്ഷപ്പെടുത്തിയവര്‍ ദൈവദൂതന്മാര്‍ തന്നെ .ആയിഷയ്ക്ക് ഇത് രണ്ടാം ജന്മമാണ്. ഐഎസ് ഭീകരരുടെ പിടിയിലകപ്പെട്ട് ശ്വാസം മുട്ടി ദിവസങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ 10 വയസ്സുകാരി ആയിഷ തനിക്കിനി ഒരു രക്ഷപ്പെടല്‍ ഉണ്ടാകുമെന്ന് കരുതിയില്ല.
പക്ഷെ ദൈവം അവളെ അങ്ങനെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല.ഇറാഖ് സൈനികര്‍ അവളെ രക്ഷപ്പെടുത്തി. ആയിഷയ്ക്ക് തന്നെ രക്ഷപ്പെടുത്തിയവര്‍ ദൈവദൂതന്മാരെ പോലെയാണ്. അതുക്കൊണ്ടുതന്നെ രക്ഷപ്പെട്ടയുടന്‍ ആയിഷ കണ്ണുനിറഞ്ഞ് ചോദിച്ചത് ഒരേ ഒരു കാര്യം. ‘ഞാന്‍ നിങ്ങളുടെ കാലുകളില്‍ ഒന്നു ചുംബിച്ചോട്ടെ?’ കണ്ണ് നിറഞ്ഞ് അവളെ ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിക്കാനേ ആ സൈനീകന് കഴിഞ്ഞുള്ളൂ.

ഐഎസ് ഭീകരത ഇല്ലാതാക്കുന്ന കുഞ്ഞുങ്ങളുടെ പ്രതീകം മാത്രമാണ് ആയിഷ. ചെറിയ പ്രായത്തില്‍ അവര്‍ അനുഭവിക്കുന്ന വേദനകള്‍ കണ്ണു നനയാതെ കാണാനാവില്ല.മൊസൂള്‍ പിടിച്ചെടുത്ത ഐഎസ് ഭീകരര്‍ തന്റെ അച്ഛനെ ക്രൂരമായി കൊന്നു കളഞ്ഞു. അമ്മയുടെ കയ്യിലെ പണവും ആഭരണങ്ങളും പിടിച്ചു വാങ്ങി. കഴിഞ്ഞ മൂന്നു ദിവസമായി വെള്ളം പോലും ലഭിച്ചിട്ടില്ലെന്ന് ഈ കുഞ്ഞ് കരഞ്ഞു പറയുന്നു. രക്ഷിക്കാന്‍ ആരും വരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ നിങ്ങള്‍ ഞങ്ങളെ രക്ഷിച്ചു നിങ്ങളോട് നന്ദിയുണ്ട് ആ കാലുകളില്‍ ഞാനൊന്നു ചുംബിച്ചോട്ടെ എന്ന് കരഞ്ഞു കൊണ്ട് ആയിഷ ചോദിക്കുന്നു.

ഗ്രാമത്തില്‍ നിന്ന് ഭീകരര്‍ തട്ടി കൊണ്ടു പോയവരെപ്പറ്റിയും ഈ കുഞ്ഞ് ആശങ്ക പ്രകടിപ്പിക്കുന്നു. കൂട്ടുകാരെയും അവരുടെ കുടുംബത്തേയുമൊക്കെ കൊണ്ടു പോയി അവര്‍ക്കൊക്കെ എന്ത് പറ്റി കാണും എന്നും ആയിഷ ചോദിക്കുന്നുണ്ട്.ഐഎസ് ക്യാമ്പില്‍ അനുഭവിച്ച ദുരിതങ്ങളുടെ നടുക്കത്തില്‍ നിന്നും ആയിഷ ഇനിയും വിട്ടുമാറിയിട്ടില്ല. തന്നെ രക്ഷിച്ചവരോടുള്ള കടപ്പാട് എത്ര പറഞ്ഞാലും മതിവരില്ലെന്നാണ് ആയിഷ പറയുന്നത്.


Viewing all articles
Browse latest Browse all 20532

Trending Articles