Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

‘മുതല’ചുഴലിക്കാറ്റ് ഇന്ത്യയോട് അടുക്കുന്നു.ഭീകരത വിതക്കുമോ ?കിഴക്കന്‍ തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം

$
0
0

ഡി ഐ .എച്ച് ബ്യൂറോ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മുതല ചുഴലിക്കാറ്റ് ഇന്ത്യയോട് അടുക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കരയിലേക്ക് കയറുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 80-100 കീലോമീറ്റര്‍ വരെ ശക്തിയിലാണ് കാറ്റടിക്കുക. കാറ്റിനൊപ്പം 15 മുതല്‍ 20 സെന്റിമീറ്റര്‍ വരെ പേമാരിയും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ആന്ധ്രാതീരത്തും ഒഡീഷ്യന്‍ തീരത്തും വ്യാഴാഴ്ച രാത്രി മുതലേ മഴ ആരംഭിക്കും.
നാലു ദിവസം മുമ്പ് രൂപപ്പെട്ട ന്യൂനമര്‍ദം ചൊവ്വ ഉച്ചയോടെയാണ് ചുഴലിക്കാറ്റായത്. വിശാഖപട്ടണത്തിന് 800 കിലോമീറ്റര്‍ തെക്കുകിഴക്കും ഒഡീഷയിലെ ഗോപാല്‍പ്പൂരിന് 660 കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിയുടെ ഇപ്പോഴത്തെ സ്ഥാനം. വ്യാഴാഴ്ചയോടെ ഇതു വിശാഖപട്ടണം ഭാഗത്തുകൂടെ കരയിലേക്കു കയറുമെന്നാണ് ലോക കാലാവസ്ഥാ കേന്ദ്രം കണക്കാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ സുരക്ഷ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികളോടു കരയിലേക്കു മടങ്ങാന്‍ നിര്‍ദേശം നല്‍കി. ഒഡീഷ്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറിലും മറ്റും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
2013ലും 2014ലും ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ സംഹാര താണ്ഡവമാടിയ ഐല, ഫൈലന്‍, ഹുദ്ഹുദ് എന്നീ ചുഴലികളുടെയത്ര സംഹാരം ക്യാന്ത് വിതയ്ക്കില്ലെന്നാണു കണക്കുകൂട്ടല്‍.ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. തീരപ്രദേശത്തെ ആളുകളെ പ്രദേശത്തുനിന്നും മാറ്റി പാര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. കാറ്റ് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ കണക്കിലെടുത്ത് അരിയും മറ്റ് സുരക്ഷിതമാക്കി ഗോഡൗണിലേക്ക് മാറ്റാനും നിര്‍ദ്ദേം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ അവശ്യസാധനങ്ങള്‍ സംഭരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കപ്പലുകള്‍ തീരത്തോടു ചേര്‍ന്നു പോകാനായി നിര്‍ദേശിച്ചു.
തുറമുഖങ്ങളില്‍ ഒന്നാം നമ്പര്‍ അപായക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലും ഇതിന്റെ ഭാഗമായി മഴ ലഭിക്കും. ചെന്നൈ പ്രളയത്തിന് ശേഷം മറ്റൊരു പ്രകൃതിക്ഷോഭ ഭീഷണിയിലാണ് തമിഴര്‍. കാറ്റ് ദീപാവലിയുടെ ശോഭ കെടുത്തുമോഎന്നാണ് എല്ലാവരും ഉറ്റ് നോക്കുകയാണ്.

 


Viewing all articles
Browse latest Browse all 20522

Trending Articles