Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ; മൂന്ന് പാക് സൈനികർ കൊല്ലപെട്ടു

$
0
0

ഡി ഐ .എച്ച് ബ്യൂറോ

ജമ്മുകശ്മീര്‍: കശ്മീരില്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത ഏറ്റുമുട്ടല്‍. പാകിസ്താന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണത്തിന് ഇന്ത്യ തിരിച്ചടിച്ചു. ബിഎസ്എഫിന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിനും വെടിവെയ്പിനും ഇന്ത്യ ശക്തമായ മറുപടിയാണ് നല്‍കുന്നത്.

ഇന്നലെ രാത്രിയാണ് പാക് സൈന്യം വെടിവെയ്പ് ആരംഭിച്ചത്. ലയിടങ്ങളിലും ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്. ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടമില്ലെന്നും സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ 20 മണിക്കൂറിലേറെയായി രാജ്യാന്തര അതിര്‍ത്തിയോടും നിയന്ത്രണരേഖയോടും ചേര്‍ന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കുനേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുകയാണ്.border

ഉറി ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി മിന്നലാക്രമണത്തിന്റെ രൂപത്തിലായിരുന്നു. പാക് അധിനിവേശ കശ്മീരില്‍ കടന്ന് ചെന്ന് ഇന്ത്യ മറുപടി നല്‍കിയപ്പോള്‍ രാജ്യം മുഴുവന്‍ അവരോടൊപ്പം നിന്നു. തിരിച്ചൊരു ആക്രമണം ഉണ്ടാകുമെന്ന് ഇന്ത്യക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അതിര്‍ത്തിയിലും രാജ്യത്തിനകത്തും ശക്തമായ സുരക്ഷയാണ് സേന ഒരുക്കിയിരിക്കുന്നത്.


Viewing all articles
Browse latest Browse all 20532

Trending Articles