കൊച്ചി: പാസ്റ്ററുടെ വീട്ടിന് മുന്നില്‍ അയല്‍വീട്ടിലെ സ്ത്രീ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി .മലയാറ്റൂരിലാണ് അറുപത് വയസുകാരിയായ വീട്ടമ്മയെ കഴുത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ തൊട്ടടുത്ത പാസ്റ്ററുടെ വീടിന് മുന്നില്‍ കണ്ടെത്തിയത്. കാലടി മലയാറ്റൂര്‍ ഇല്ലിത്തോട് മണലില്‍ വീട്ടില്‍ ചെല്ലപ്പന്റെ ഭാര്യ ലീല(60)യെയാണ് എതിര്‍വശത്തുള്ള അയല്‍വാസിയുടെ വീട്ട് മുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് വെളുപ്പിന് 4 മണി മുതല്‍ ലീലയെ കാണാതായിരുന്നു. ഇതെ തുടര്‍ന്ന് രാവിലെ 6 മണിക്ക് ഭര്‍ത്താവ് ചെല്ലപ്പനും മകന്‍ ബിനോയും മകളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എതിര്‍വശത്തുള്ള വീടിന്റെ പുറക് വശത്താണ് വാക്കത്തികൊണ്ട് ആഴത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റി ധരിച്ച് മലര്‍ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് വാക്കത്തിയും ഉണ്ടായിരുന്നു.
മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ ഇടുക്കി രാജാക്കാട് സ്വദേശിയായ പാസ്റ്ററാണ് വാടകക്ക് താമസിക്കുന്നത്. ഇയാള്‍ ശനിയും ഞായറും മാത്രമേ ഇവിടെ ഉണ്ടാകാറൊള്ളുവെന്ന് പറയുന്നു. മൂന്നുനാല് ദിവസമായി ലീലക്ക് മാനസിക അസ്വസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഉറക്കം ഉണ്ടായിരിന്നില്ലെന്നും പറയുന്നു.
ഇല്ലിത്തോട് കടപ്പാറയിലെ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് നല്‍കിയിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങി കൊടുക്കേണ്ട സ്ഥിതി വരുമെന്ന ഭയം ഉണ്ടായിരുന്നു. അതിനാല്‍ ആത്മഹത്യ ചെയ്തതാകമെന്ന ആദ്യ നിഗമനത്തിലാണ് പൊലീസ്. പക്ഷേ വിശദമായ അന്വേഷണം നടത്തും. ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഇത്. ലീലയുടെ കഴുത്തില്‍ ആഴത്തില്‍ ഏറ്റമുറിവാണ് സംശയത്തിന് കാരണം. ആര്‍ക്കും സ്വയം ഇങ്ങനെ വെട്ടിമരിക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.
ഭര്‍ത്താവ് ചെല്ലപ്പന്‍ കാലടിയിലെ ഒരു ക്രഷര്‍ യുണിറ്റിലെ മാനേജരാണ്. രണ്ടു പെണ്‍മക്കളും മകനും അടങ്ങുന്നതാണ് കുടുംബം. പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞാതാണ്. മകന്‍ ബിനോയ് പെയിന്റിങ് തൊഴിലാളിയാണ്. ആലുവ റൂറല്‍ എസ്‌പി.പി .എന്‍ ഉണ്ണി രാജ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും വിശദമായ പരിശോധന നടത്തി വരികയാണ്.