Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഐസിസ് പീഡിപ്പിച്ചു ..മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ യുവതികളെ ലൈംഗിക തൊഴിലാളികളാക്കി..ഞെട്ടിക്കുന്ന വിവരങ്ങള്‍

$
0
0

ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ്

ന്യൂഡല്‍ഹി: മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ യുവതികളെ ലൈംഗിക തൊഴിലാളികളാക്കി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ഐസിസ് ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് .നിരവധി സ്ത്രീകളും പെണ്‍കുട്ടികളും തീവ്രവാദികളുടെ ലൈംഗിക അടിമകളാക്കിയിരിക്കയാണെന്നാണ് വിവരം. ഗോത്ര മേഖലയില്‍ നിന്നുള്ള കനത്ത ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് അവിടങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും തീവ്രവാദികള്‍ക്ക് കീഴടക്കാനാവുന്നില്ല. അതിനാല്‍ മഹാരാഷ്ട്ര, തെലുങ്കാന, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയ ഇന്ത്യക്കാരെ ലൈംഗിക ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനൊരുങ്ങുന്നുവെന്നാണ് സൂചന.

നേരത്തെ തീവ്രവാദികളുടെ പ്രധാന കേന്ദ്രമായ സിറിയയിലും വടക്കന്‍ മുസൂളിലെ ടാല്‍ റോമന്‍ ജില്ലയിലേയും യുവതികളേയും പെണ്‍കുട്ടികളേയും ലൈംഗിക അടിമകളാക്കി വെക്കുകയായിരുന്നു പതിവ്. തങ്ങളെ നശിപ്പിച്ച തീവ്രവാദികളെ ആയുധമെടുത്തുകൊല ചെയ്ത സംഭവവും ഇവിടെ നടന്നിരുന്നതായി വിവരമുണ്ട്. ശേഷം അവര്‍ ആത്മാഹുതി ചെയ്തതായും അറിയുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെപ്പോലും തങ്ങളുടെ ലൈംഗിക ഇംഗിതത്തിനായി തീവ്രവാദികള്‍ ഉപയോഗിച്ചു വരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം പെണ്‍കുട്ടികളെ വില്‍ക്കാനുള്ള ചന്തകളും ഇവിടങ്ങളില്‍ നടന്നു വരുന്നു. തീവ്രവാദികളുടെ സംരക്ഷണത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സ്ത്രീ വില്‍പ്പന അരങ്ങേറുന്നത്. അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാര്‍ ജില്ലയിലെ തൊറബോറയിലും സമാന സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കയാണ്.

ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടുംബ സമേതം ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് ആകര്‍ഷിക്കപ്പെട്ടുപോയ സ്ത്രീകളുടേയും കുരുന്നുകളുടേയും നില ഇതു തന്നെ. ആദ്യം പാചകക്കാരായും അനുബന്ധ ജോലികള്‍ക്കും നിയോഗിക്കപ്പെടുന്ന യുവതികളേയും പെണ്‍കുട്ടികളേയും ഐസിസ്. പോരാളികള്‍ ലൈംഗിക കൃത്യങ്ങള്‍ക്ക് ഇരയാക്കുകയാണെന്നാണ് വിവരം.

ഇത്തരത്തില്‍ നേരത്തെ അവിടത്തെ ഗോത്ര വര്‍ഗ്ഗത്തിലെ യുവതികളേയും പെണ്‍കുട്ടികളേയുമാണ് ഇരയാക്കിയിരുന്നത്. ആ സാഹചര്യം മാറിയപ്പോഴാണ് ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലെത്തുന്നവരെ തന്നേയും ലൈംഗിക അടിമകളാക്കാനുള്ള സമീപനത്തിലേക്ക് അവര്‍ തിരിയുന്നത്. വില്‍പ്പനക്കു പുറമേ സ്ത്രീകളെ നഗ്‌നരായി ചങ്ങലക്കിട്ട് പ്രദര്‍ശിപ്പിച്ച് ലേലത്തില്‍ വന്‍ തുകക്ക് കൈമാറുന്ന പതിവും ഈ മേഖലയിലുണ്ട്.

എന്നാല്‍ അടുത്തിടെ ഗോത്ര വര്‍ഗ്ഗ പ്രതിഷേധം ശക്തമാവുകയും പരസ്യമായി ഐ.സീസിനെതിരെ ചുവരെഴുത്തും മറ്റും നടത്തുന്ന സംഭവങ്ങളുമുണ്ടായി. ചില മേഖലകളില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ആധിപത്യം കുറഞ്ഞു വരുന്നതോടെ ഗോത്ര വര്‍ഗ്ഗ യുവതികളെ പഴയതുപോലെ അടിമകളാക്കി വെക്കാനാവുന്നില്ല.അതിനിടെ നേരത്തെ തീവ്രവാദികളുടെ അടിമത്വത്തിലായ ഗോത്ര വര്‍ഗ്ഗ സ്ത്രീകളില്‍ എച്ച്.ഐ.വി. ബാധ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. അവരിലൂടെ ഐ.എസ് പോരാളികള്‍ക്കും ഇത് പടര്‍ന്നിരിക്കയാണ്. അതിനാല്‍ എച്.ഐ.വി. ബാധിച്ച സ്ത്രീകളെ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചു വരികയാണെന്നാണ് വിവരം. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പലായനം ചെയ്ത സ്ത്രീകളേയും പെണ്‍കുട്ടികളേയും തീവ്രവാദികള്‍ ലൈംഗിക അടിമകളാക്കാന്‍ തുനിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഏഴ് ഇന്ത്യക്കാര്‍ മാത്രമാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് ആകര്‍ഷിക്കപ്പെട്ടു പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പത്തിരട്ടിയിലേറെ പേര്‍ കുടുംബസമേതവും അല്ലാതേയും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം.


Viewing all articles
Browse latest Browse all 20537

Trending Articles