Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങിയ മുന്‍ സര്‍ക്കാരിനുള്ള മറുപടി മാത്രമല്ല ഇ.പി.ജയരാജന്റെ രാജി:ഭരണത്തിലെ സുതാര്യത: ജോയ്മാത്യു

$
0
0

മുന്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ച് ജോയ് മാത്യു. ജനങ്ങളാണു യഥാര്‍ത്ഥ ശക്തിയെന്ന് തിരിച്ചറിയുന്ന പാര്‍ട്ടിക്ക് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകുമെന്ന് ജോയ് മാത്യു. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങിയ മുന്‍ ഗവണ്‍മന്റിനുള്ള ശക്തമായ മറുപടി മാത്രമല്ല ഇ.പി.ജയരാജന്‍ എന്ന മന്ത്രിയുടെ രാജി. മറിച്ച് ഭരണത്തിലെ സുതാര്യതയുടെ വിളംബരം കൂടിയാണിതെന്നും ജോയ് പറയുന്നു. ഇങ്ങനെ പോയാല്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുവാന്‍ ധീരത കാണിക്കുന്ന ഈ പാര്‍ട്ടിയെ ആരും സ്‌നേഹിച്ചു പോകുമെന്നും ജോയ് മാത്യു പറയുന്നു
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം

ജനങ്ങളാണു യഥാര്‍ത്ത ശക്തി എന്ന് ഒരു പാര്‍ട്ടി എപ്പോള്‍ തിരിച്ചറിയുന്നുവോ അന്നു മുതല്‍ ആ പാര്‍ട്ടിയുടെ ഭാവി ജനഹൃദയങ്ങളില്‍ സുസ്ഥിരമാവുകയാണ്. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി ന്യായം പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങിയ മുന്‍ ഗവണ്‍മെന്റിനുള്ള ശക്തമായ മറൂപടി മാത്രമല്ല ഇ.പി .ജയരാജന്‍ എന്ന മന്ത്രിയുടെ രാജി. മറിച്ച് ഭരണത്തിലെ സുതാര്യതയുടെ വിളംബരം കൂടിയാണത്.

അഞ്ചു വര്‍ഷം ഭരിക്കുവാന്‍ ജനങ്ങള്‍ നിങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാട്ടുവാനും ജങ്ങള്‍ക്ക് അവകാശമുണ്ട്. തെറ്റു തിരുത്താന്‍ നിങ്ങള്‍ക്കും.

ഒരു മന്ത്രിയുടെ രാജി ഖജനാവ് കൊള്ളയടിച്ചതിനല്ല മുന്‍ സര്‍ക്കാരുകള്‍ തുടര്‍ന്നുവന്നിരുന്ന രീതിയില്‍, അതിലെ ചതിക്കുഴി കാണാതെ വീണുപോയി എന്നതും ജനങ്ങള്‍ തിരിച്ച് അറിയുന്നുണ്ട്. മൂല്യങ്ങള്‍ നഷ്ടം വന്ന വര്‍ത്തമാനകാലത്ത് ജയരാജന്‍ എന്ന മന്ത്രിയുടെ രാജി ധാര്‍മ്മികത ഇനിയും നശിച്ചിട്ടില്ല എന്ന് പ്രതീക്ഷിക്കാന്‍ ജനങ്ങള്‍ക്ക് വക നല്‍കുന്നു.

ഇങ്ങിനെ പോയാല്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുവാന്‍ ധീരത കാണിക്കുന്ന ഈ പാര്‍ട്ടിയെ ആരും സ്‌നേഹിച്ചു പോകും


Viewing all articles
Browse latest Browse all 20532

Trending Articles