Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

റിപ്പോ നിരക്കിളവ്:പ്രവാസികള്‍ക്കും സന്തോഷിക്കാം;ഭവന-വാഹന വായ്പയില്‍ ഇളവ്

$
0
0

മുംബൈ: വായ്പ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്കിന്‍റെ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. 6.50 ശതമാനത്തില്‍ നിന്നുമാണ് റിപ്പോ നിരക്ക് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്. ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായതിന് ശേഷമുള്ള ആദ്യ വായ്പ നയപ്രഖ്യാപനമാണിത്. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന, വാഹന വായ്പ നിരക്കുകളില്‍ മാറ്റമുണ്ടാകും.പുതിയ നയം ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പണത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തം വളര്‍ച്ചാനിരക്ക് ത്വരിതപ്പെടുത്തുന്നതിനും പുതിയ നയം ഗുണം ചെയ്യും.

റിസര്‍വ് ബാങ്കിന്‍െറ പുതിയ നിരക്ക് നിര്‍ണയത്തോടെ റിപ്പോ നിരക്ക് ആറു വര്‍ഷത്തെ താഴ്ന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ഇതിന്‍െറ ഗുണഫലം ഭവന വായ്പകളിലുള്‍പ്പെടെ വൈകാതെ പ്രതിഫലിക്കുമെന്നാണ് സൂചന. 6.5 ശതമാനത്തില്‍നിന്ന് 6.25 ശതമാനത്തിലേക്ക് റിപ്പോ നിരക്ക് കുറച്ചതോടെ വായ്പാ വിപണി കൂടുതല്‍ മെച്ചപ്പെടുമെന്നാണ് ബാങ്കിങ് മേഖലയുടെ വിലയിരുത്തല്‍. ബേസ് നിരക്കുകള്‍ അടിസ്ഥാനമാക്കിയുള്ള വായ്പകളില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതിന്‍െറ ഗുണ ഫലം കാണാനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍, എം.സി.എല്‍.ആര്‍ അടിസ്ഥാനമാക്കിയ വായ്പകളില്‍ അടുത്ത പുനക്രമീകരണ സമയം വരെ കാത്തിരിക്കേണ്ടി വരും.
എന്നാല്‍, റിസര്‍വ് ബാങ്ക് പ്രഖ്യപാനത്തിനോട് വാണിജ്യ ബാങ്കുകള്‍ എങ്ങനെ, എത്ര വേഗത്തില്‍ പ്രതികരിക്കുന്നു എന്നത് കാത്തിരുന്നു കാണണം എന്നതാണ് അനുഭവ പാഠം.urjit-patelreuters1

2015 ജനുവരിക്കുശേഷം 1.50 ശതമാനമാണ് റിസര്‍വ് ബാങ്ക് റെപ്പോ നിരക്ക് കുറച്ചത്. എന്നാല്‍, 0.5 ശതമാനത്തോളം മാത്രമാണ് ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചത്. 2016 ഏപ്രില്‍ ഒന്നിനുശേഷം ഭവന വായ്പകളുള്‍പ്പെടെ ഫ്ളെക്സിബിള്‍ പലിശ നിരക്കുകള്‍ ബാധകമായ എല്ലാ വായ്പകളും ബാങ്കുകളുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടുമായി (എം.സി.എല്‍.ആര്‍) ബന്ധപ്പെട്ടാണിരിക്കുന്നത്. അതിനു മുമ്പുള്ളവ അടിസ്ഥാന നിരക്കുകളുമായി ബേസ് റേറ്റ്) ബന്ധപ്പെട്ടും. നിലവില്‍ മിക്ക ബാങ്കുകളുടെയും എം.സി.എല്‍.ആര്‍ 9 -9.5 ശതമാനമാണ്. റിപ്പോ നിരക്കു കുറഞ്ഞതിന്‍െറ ഫലമായി എം.സി.എല്‍.ആര്‍ കുറയും. എം.സി.എല്‍.ആറിനൊപ്പം മറ്റു ചെലവുകളും ലാഭവും ചേര്‍ത്താണ് (മാര്‍ക്ക് അപ്) ബാങ്കുകള്‍ വായ്പ നിരക്ക് നിര്‍ണയിക്കുന്നത്. ഉദാഹരണത്തിന് എം.സി.എല്‍.ആര്‍ 9.25 ശതമാനമാണെങ്കില്‍ 0.20 ശതമാനം മാര്‍ക്ക് അപ് ഉള്‍പ്പെടെ 9.45 ശതമാനമെങ്കിലുമായിരിക്കും യഥാര്‍ഥ ഭവനവായ്പാ നിരക്ക്. ഒക്ടോബര്‍ ഒന്നിലെ സ്ഥിതിയനുസരിച്ച് ഐ.സി.ഐ.സി.ഐ ബാങ്കിന്‍െറ എം.സി.എല്‍.ആര്‍ 9.05 ശതമാനവും ഭവന വായ്പ നിരക്ക് 9.35 ശതമാനവുമാണ്. (സ്ത്രീകള്‍ക്ക് 9.30 ശതമാനം). എസ്.ബി.ഐക്ക് ഇത് യഥാക്രമം 9.05 ശതമാനവും 9.3 ശതമാനവുമാണ് (സ്ത്രീകള്‍ക്ക് 9.25 ശതമാനം). ഏപ്രില്‍ ഒന്നിന് ഐ.സി.ഐ.സി.ഐക്കും എസ്.ബി.ഐക്കും എം.സി.എല്‍.ആര്‍ 9.20 ശതമാനമായിരുന്നു. ഇതിനുശേഷം ഇത് 0.15 ശതമാനം കുറഞ്ഞു. എം.സി.എല്‍.ആര്‍ അധിഷ്ഠിത ഭവന വായ്പകളുടെ പലിശ നിരക്കുകള്‍ ആറു മാസം കൂടുമ്പോഴോ ഒരു വര്‍ഷത്തിനുശേഷമോ ആണ് സാധാരണ നിശ്ചയിക്കാറ്. ഏപ്രില്‍ ഒന്നിനുശേഷമുള്ള വായ്പകള്‍ക്ക് നിരക്കില്‍ ഇളവ് അനുഭവപ്പെടണമെങ്കില്‍ ഇനിയും ഏതാനും മാസം കാത്തിരിക്കേണ്ടിവരും എന്നതാണ് ഇതിന്‍െറ ഫലം. ഏപ്രില്‍ ഒന്നിനു മുമ്പുള്ള വായ്പകള്‍ക്കും നിരക്കില്‍ മാറ്റം അനുഭവപ്പെടും. എന്നാല്‍ ഇതിനും പതിവുപോലെ കാലതാമസമുണ്ടാകും.
0.25 ശതമാനം എന്നത് വളരെ കുറഞ്ഞ ഒന്നാണെന്ന് തോന്നുമെങ്കിലും കുറെക്കാലത്തേക്ക് നിരക്ക് താഴ്ന്നു നില്‍ക്കുകയും ബാങ്കുകള്‍ ഈ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തയാറാവുകയും ചെയ്താല്‍ മൊത്തത്തിലുള്ള നേട്ടം ഉപഭോക്താവിന് വലുതായിരിക്കും. 15 വര്‍ഷത്തേക്ക് 9.50 ശതമാനം നിരക്കിലുള്ള 40 ലക്ഷം രൂപയുടെ വായ്പയില്‍ 0.25 ശതമാനം നിരക്കിളവുണ്ടായാല്‍ മൊത്തം പലിശ ബാധ്യതയില്‍ ലക്ഷത്തോളം രൂപയുടെ കുറവാണുണ്ടാവുക. 15 വര്‍ഷ കാലയളവുള്ള 25 ലക്ഷം രൂപയുടെ വായ്പക്ക് 9.5 ശതമാനം പലിശ നിരക്കാണെങ്കില്‍ 26,105 രൂപയും 9.25 ശതമാനമാണെങ്കില്‍ 25,730 രൂപയുമായിരിക്കും പ്രതിമാസ തിരിച്ചടവ്. ഒരു മാസം കുറയുന്നത് 375 രൂപ. പലിശയിനത്തില്‍ ലാഭിക്കാനാവുന്നത് 67,645 രൂപ. 75 ലക്ഷം രൂപയുടെ വായ്പയില്‍ പ്രതിമാസം 78,317 രൂപയെന്ന തിരിച്ചടവ് 77,189 രൂപയായി കുറയും. പ്രതിമാസം കുറയുന്നത് 1128 രൂപ. മൊത്തം ലാഭം 2,03,000 രൂപയും.construction_t800_
രണ്ടു വിധത്തിലാണ് ഈ കുറവ് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനാവുക. ഒന്നുകില്‍ പ്രതിമാസ തിരിച്ചടവില്‍ കുറവു വരുത്താം. അല്ളെങ്കില്‍ വായ്പാ കാലാവധി കുറക്കാം. സാധാരണ കാലാവധി കുറച്ചാണ് ബാങ്കുകള്‍ ഇത് ഉപഭോക്താക്കള്‍ക്ക് കൈമാറുക. ലോണ്‍ അക്കൗണ്ടില്‍ ഈ നേട്ടം എങ്ങനെയാണ് കൈമാറിയിരിക്കുന്നത് എന്നത് ലോണ്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് നോക്കാം. തിരിച്ചടവ് കുറക്കാനാണ് താല്‍പര്യമെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച ഇലക്ട്രോണിക് ക്ളിയറന്‍സ് സര്‍വീസ് നിര്‍ദ്ദേശം നല്‍കണ്ടേിവരും. 2010 നവംബറിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലാണ് റിപ്പോ നിരക്ക് എത്തിയിട്ടുള്ളത്.2017ല്‍ നാണ്യപ്പെരുപ്പതോത് നാലു ശതമാനമായി നിലനിര്‍ത്തുകയാണ് ആര്‍ ബി ഐയുടെ ലക്ഷ്യം.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com


Viewing all articles
Browse latest Browse all 20532

Trending Articles