Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി നടന്‍ അജിത്.അജിത് അമ്മയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കും.ഭരണത്തില്‍ പനീര്‍ സെല്‍വത്തിനോ ശശികലയ്‌ക്കോ സ്ഥാനമില്ല; ജയലളിതയ്‌ക്കായി ഭരണം നിയന്ത്രിക്കുന്നത് മലയാളി

$
0
0

ചെന്നൈ :അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി പ്രവര്‍ത്തകരും സാധരണക്കാരും കാത്തിരിക്കുകയാണ്. 12 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ലെങ്കിലും തമിഴ്‌നാട്ടിലെ ഭരണം സുഗമമായി നടക്കുകയാണ്.അതിനിടെ ജയള്ലളിതയുടെടുത്ത പിന്‍ഗാമി ആരാണ് എന്നുള്ളതു ചര്‍ച്ചയായിത്തുടങ്ങി.
മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി ജയലളിത നിര്‍ദ്ദേശിച്ചിരിക്കുന്നത് നടന്‍ അജിത്തിനെ ആണെന്നു പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. തന്റെ വിശ്വസ്ഥര്‍ക്ക് ജയലളിത രേഖാമൂലം നല്‍കിയ വില്‍പത്രത്തിലാണ് നടന്‍ അജിതിനെ തന്റെ പിന്‍ഗാമിയായി ജയലളിത പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് സൂചന . മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെ ജയലളിതയുടെ പിന്‍ഗാമിയെ സംബന്ധിച്ച് അണ്ണാ ഡി എം കെ യിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും ചര്‍ച്ചകള്‍ മുറുകിയിരിക്കുന്നത്. ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറേണ്ട സാഹചര്യം വന്നാല്‍ മുന്‍പ് രണ്ടു തവണയും സമാന സാഹചര്യത്തില്‍ മുഖ്യമന്ത്രിപദം വഹിച്ച മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനു തന്നെയായിരിക്കും തല്‍ക്കാലം സാധ്യത.എന്നാല്‍ ഇ പനീര്‍ശെല്‍വം മുഖ്യമന്ത്രി ആയാലും അത് താല്‍കാലിക നീക്കുപോക്ക് മാത്രമായിരിക്കും.sheela-1

പാര്‍ട്ടി അധ്യക്ഷനായി തമിഴ് സിനിമയിലെ യുവ സൂപ്പര്‍താരമായ അജിത്തിനെയാണ് ജയലളിത നിര്‍ദേശിച്ചിട്ടുള്ളതെന്ന് സൂചന . അതിനാല്‍ തല്‍ക്കാലം പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടുതന്നെ നടന്‍ അജിത് അമ്മയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കും.
ജയലളിതയ്ക്ക് ശേഷം ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പോന്ന നേതൃത്വം പാര്‍ട്ടിയില്‍ ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി ശിഥിലമാകും എന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തമിഴ്‌നാട് രാഷ്ട്രീയം സിനിമാ മേഖലയുമായി ബന്ധപെട്ടു കിടക്കുന്നതിനാല്‍ ജയലളിതയ്ക്ക് ശേഷം അത്തരമൊരു നേതൃത്വം തന്നെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന ചിന്തയാണ് നേതൃത്വത്തിനുള്ളത് . നിലവില്‍ പാര്‍ട്ടിയ്ക്കകത്ത് അത്തരം ഒരു നേതാവില്ല. sheela-jayalalitha
തമിഴ് സിനിമയില്‍ ജയലളിതയുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നടനാണ് അജിത്. പാര്‍ട്ടി അണികള്‍ക്കിടയിലും അജിത് പ്രിയങ്കരനാണ്. എന്നാല്‍ അമ്മയ്ക്ക് ശേഷം പൊടുന്നനെ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനാല്‍ അജിത് ഉടന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാകില്ല. അജിത് ഭരണ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതുവരെ പകരം പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത.

 

എന്നാല്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും കടിഞ്ഞാന്‍ അജിത്തിന്റെ കൈകളിലായിരിക്കും. എന്നാല്‍ ജയലളിതയുടെ തോഴി ശശികലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇപ്പോള്‍ തന്നെ പനീര്‍ ശെല്‍വത്തിനെതിരെ കരുക്കള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അജിത്തിനെ അനന്തരാവകാശിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കളെ അവര്‍ ഏല്‍പിച്ചിട്ടുണ്ടത്രെ.ajith_shalini_saidai_duraisamy_son_reception_03

ജയലളിതയുടെ അസാനിധ്യത്തില്‍ തമിഴ്‌നാടിന്റെ ഭരണനിയന്ത്രണം നടത്തുന്നത് മലയാളി വനിതയായ ഷീല ബാലകൃഷ്ണനാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ രണ്ടാം നിലയില്‍ പ്രവേശനം അനുവദിക്കപ്പെട്ട മൂന്നു പേരില്‍ ഒരാളായ ജയലളിതയുടെ പ്രത്യേക ഉപദേഷ്ടാവായ ഷീലയാണ് ഭരണം നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന പനീര്‍ സെല്‍വത്തിനേക്കാളും തോഴി ശശികലയെക്കാളും ജയലളിതയ്‌ക്ക് അടുപ്പമുള്ളത് ഷീലയോട് മാത്രമാണ്. ഇതിനാലാണ് ആശുപത്രിയില്‍ പോലും ഇവര്‍ക്ക് പ്രത്യേക സ്ഥാനമുള്ളത്. പൊതു രംഗങ്ങളില്‍ നിന്നെല്ലാം പരമാവധി വിട്ടു നില്‍ക്കുന്ന ഷീലയാണ് ഇപ്പോള്‍ എല്ലാം നിയന്ത്രിക്കുന്നത്.തിരുവനന്തപുരം സ്വദേശിനിയായ ഷീല 1976 ബാച്ചിലെ ഐഎഎസുകാരിയാണ്. 1977ല്‍ തഞ്ചാവൂര്‍ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1996ല്‍ ഫിഷറീസ് കമ്മിഷണറായ ഷീല 2002 മാര്‍ച്ചിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നത് . തുടര്‍ന്നാണ് ജയലളിതയുമായി അടുപ്പത്തിലാകുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയലളിതയുടെ വിശ്വസ്‌തയായി തീരുകയും ചെയ്‌തു.

2011ല്‍ ജയലളിത അധികാരത്തില്‍ വന്നപ്പോള്‍ ഷീല നിയമിതയായത് അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ്. 2012 ഷീല ചീഫ് സെക്രട്ടറി പദവിയിലെത്തി. വിരമിച്ച ശേഷം അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ഷീലയ്ക്ക് നിയമനം നല്‍കുകയായിരുന്നു ജയലളിത.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com


Viewing all articles
Browse latest Browse all 20538

Trending Articles