Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20628

ജല യുദ്ധത്തിലേക്ക് ? പാകിസ്ഥാന്റെ ഭയത്തിന് അവസാനമില്ല.രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വെള്ളം നിഷേധിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍

$
0
0

ന്യുഡല്‍ഹി :പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ തുടരും. ഉറിയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള നദീജല കരാറുകള്‍ പുനഃപരിശോധിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നദീജല കരാറുകളില്‍ മാറ്റം വരുത്തേണ്ടെന്ന സുപ്രധാന തീരുമാനം.

രക്തവും ജലവും ഒരുമിച്ച് ഒഴുകില്ലെന്ന് ഈ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 1960ല്‍ പാക്കിസ്ഥാനുമായി ഒപ്പിട്ടിരിക്കുന്ന നദീജല കരാറില്‍ നിന്നും പിന്നോട്ട് പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഉറിയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് മറുപടി നല്‍കുന്നതിനായി ഇന്ത്യ പരിഗണിച്ചിരുന്നത്. ദേശീയ സുരക്ഷ ഉപദേഷ്‌ടാവും, വിദേശകാര്യ സെക്രട്ടറിയും മോദി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. ഇന്‍ഡസ്, ഝലം,ചെനാബ് ഉള്‍പ്പെടെയുള്ള നദികളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഇന്ത്യ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ലോക ബാങ്കിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു പാക്കിസ്ഥാനുമായി ഒപ്പുവെച്ച കരാറാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ പുനഃപരിശോധിച്ചിരിക്കുന്നത്. സിന്ധു നദീജല കരാര്‍ അനുസരിച്ച് സിന്ധു നദിയിലെ 20 ശതമാനം ജലം മാത്രമാണ് ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലൂടെ പടിഞ്ഞാറ് നിന്നും ഒഴുകുന്ന നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ജമ്മുകശ്മീരിലെ കര്‍ഷകര്‍ക്ക് ഇതിന്‍റെ ഫലം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. 30 വര്‍ഷമായി പരിഗണിക്കാതെയിരുന്ന സാധ്യതകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. രക്തവും ജലവും ഒരുമിച്ചൊഴുകില്ല

അതേസമയം സിന്ധു നദീജല കരാര്‍ ലംഘിച്ച് പാകിസ്താന് വെള്ളം നിഷേധിച്ചാല്‍ അത് യുദ്ധ നടപടിയായി കണകാക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ-സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രസ്താവിച്ചു. കാര്‍ഗില്‍,സിയാച്ച് യുദ്ധകാലത്ത് പോലും കരാര്‍ ലംഘിക്കപെട്ടിട്ടില്ലെന്ന് ചൂണ്ടികാട്ടിയ സര്‍താജ് അസീസ് ഇന്ത്യ അത്തരമൊരു നടപടിയെടുത്താല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. പാകിസ്താന്‍ ദേശീയ അസംബ്ലിയിലാണ് സര്‍താജ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ പാകിസ്താന്റെ വെള്ളം തടഞ്ഞാല്‍ ഇന്ത്യയോട് ്അത്തരമൊരു നടപടിയെടുക്കാന്‍ ചൈനക്ക് ന്യായീകരണമാകുമെന്നും സര്‍താജ് ചൂണ്ടികാട്ടി.
അതേസമയം ഉറി ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍ കൂടുതല്‍ നടപടികളിലേക്ക്. തുറമുഖ നഗരമായ കറാച്ചിയുടെ വ്യോമപരിധിയില്‍ താഴ്ന്നു പറക്കുന്ന വിമാനങ്ങള്‍ നിരോധിച്ചിരിക്കുകയാണ് പാക് അധികൃതര്‍. അടുത്ത ഒരാഴ്‌ചത്തേക്കാണ് വിമാനങ്ങള്‍ക്ക് നിരോധനമെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് പാകിസ്ഥാന്‍ വ്യോമപരിധിയില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് പാക് അധികൃതര്‍ നോട്ടീസ് പുറത്തിറക്കുകയും ചെയ്‌തു.

ഗള്‍ഫിലേക്കും മദ്ധ്യ വടക്കേ ഇന്ത്യയിലേക്കുള്ള വിമാനങ്ങളും ഗള്‍ഫ് തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളും കറാച്ചി വ്യോമമേഖലയില്‍ കുറഞ്ഞത് 33,000 അടി ഉയരത്തിലെങ്കിലും പറന്നിരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

കറാച്ചിക്ക് മുകളിലൂടെ പറക്കുന്ന ഈ വിമാനങ്ങള്‍ അഹമ്മദാബാദ് വ്യോമ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച് നാഗ്‌പൂര്‍, ഭുവനേശ്വര്‍ വഴ ലക്ഷ്യസ്ഥാനത്തേക്ക് പോകണമെന്നും അറിയിപ്പില്‍ പറയുന്നു.


Viewing all articles
Browse latest Browse all 20628

Trending Articles