Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ലിപ്‌ലോക്കില്‍ ചതി …അവര്‍ എന്റെ ലിപ്‌ലോക്ക് രംഗം കച്ചവടം നടത്തി.ആത്മാര്‍ഥമായി ചെയ്തത് അവര്‍ ദുരുപയോഗം ചെയ്തു.ചതിപറ്റിയതില്‍ തുറന്നടിച്ച് ഹണിറോസ്

$
0
0

ആത്മാര്‍ഥമായി ചെയ്തത് അവര്‍ ദുരുപയോഗം ചെയ്യുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയില്ല.നടി ഹണിറോസ് തുറന്നടിക്കുന്നു.കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗം ചെയ്യാന്‍ ആത്മാര്‍ത്ഥത കാണിക്കുന്ന താരമാണ് ഹണി റോസ്ട്രി എന്നാണറിയപ്പെടുന്നത് . അവര്‍ എന്റെ ലിപ്‌ലോക്ക് രംഗം കച്ചവടം നടത്തി, ആത്മാര്‍ഥമായി ചെയ്തത് അവര്‍ ദുരുപയോഗം ചെയ്യുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയില്ല.honey-rose-murali-gopy-lip-lock-kissing-scene-one-by-twojpg
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു സഹനവും നേരിടാന്‍ ആത്മാര്‍ഥ കാണിക്കുന്ന നടിയാണ് ഹണിറോസ്. ട്രിവന്‍ഡ്രം ലോഡ്ജിലെയും മറ്റും കഥാപാത്രങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍, താന്‍ കാണിച്ച ആത്മാര്‍ഥത തിരിച്ചുകിട്ടുന്നില്ലെന്ന പരാതിയും ഹണി റോസിനുണ്ട്. ഒരു സിനിമവാരികയ്ക്കു നല്കിയ അഭിമുഖത്തിലാണ് വണ്‍ബൈ ടൂവിലെ ചതിയെക്കുറിച്ച് രോക്ഷം പ്രകടിപ്പിച്ചത്.വണ്‍ബൈ ടൂവില്‍ ഇത്തരത്തിലൊരു ചുംബന സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മാതാപിതാക്കളോട് ചോദിച്ചിരുന്നു.honey-rose-1by-two അവര്‍ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഥയില്‍ അനിവാര്യമായ സീന്‍ ആണിതെന്ന് സംവിധായകനും മറ്റും പറഞ്ഞതോടെ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. വെറും കുറച്ചു സെക്കന്‍ഡുകള്‍ മാത്രമായിരുന്നു ലിപ്‌ലോക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ വലിയ കാര്യമായിട്ടെടുത്തതുമില്ല. എന്നാല്‍ സിനിമയുടെ പ്രമോഷന്‍ സമയത്താണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പരസ്യത്തിലും പോസ്റ്ററിലും ലിപ്‌ലോക്ക് രംഗങ്ങള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. ഹണിയുടെ ലിപ്‌ലോ്ക്കും ഇതിലും കൂടുതലുമെന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.1bytwo-honey-rose

ആ ഭാഗം ഒഴിവാക്കിയാണ് ഫേസ്ബുക്കില്‍ പോലും ഞാന്‍ പോസ്റ്റര്‍ ഇട്ടത്. ഞാന്‍ വളരെ ഇമോഷണലായി ചെയ്‌തൊരു രംഗം കച്ചവടമെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടതില്‍ വേദന തോന്നിയിരുന്നു. അത് ശരിയല്ലെന്ന് എനിക്ക് അപ്പോള്‍ തന്നെ തോന്നി. പിന്നീട് അതിനെക്കുറിച്ച് ആരുമൊന്നും പറയാതിരുന്നതിനാല്‍ ഞാനും പ്രതികരിച്ചില്ല. സിനിമയുടെ ബിസിനസ്‌സ് എന്നരീതിയിലായിരിക്കാം അത് പ്രമോട്ട് ചെയ്തത്. എന്തായാലും അത് സംവിധായകന്റെ സൈഡില്‍ നിന്ന് വന്നൊരു പ്രമോഷനാണെന്ന് എനിക്ക് തോന്നുന്നില്ല. ലിപ്‌ലോക്കെല്ലാം പ്രമോട്ട് ചെയ്തത് സിനിമയ്ക്ക് തന്നെ നെഗറ്റീവായെന്ന് എനിക്ക് തോന്നി. കുടുംബ പ്രേക്ഷകരെ അത് ആ സിനിമയില്‍ നിന്നും അകറ്റിയിട്ടുണ്ടാകും.

ഇനി മേലില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം രംഗങ്ങള്‍ വേണമെങ്കില്‍ വരുംവരായ്കകളെക്കുറിച്ചെല്ലാം ആലോചിച്ചിട്ടേ ചെയ്യൂ. എന്ന് വച്ച് ലിപ്‌ലോക്ക് ചെയ്തത് തെറ്റായി പോയെന്ന് എനിക്ക് തോന്നുന്നെന്ന് കരുതേണ്ട. ആ സിനിമയില്‍ എന്റെ കഥാപാത്രം വളരെ വൈകാരികമായിട്ടാണ് ലിപ്‌ലോക്ക് ചെയ്യുന്നത്. പിന്നീട് അത് ബിസിനസ്‌സിന് ഉപയോഗിച്ചതാണ് മോശമായത്.


Viewing all articles
Browse latest Browse all 20539

Trending Articles