Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

തോർത്ത് ഉപയോഗിച്ച് അച്ഛൻ കഴുത്ത് ഞെരിച്ചു; ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ഭാര്യ കാലുകൾ കൂട്ടിപ്പിടിച്ചു: മദ്യപാനിയായ യുവാവിനെ പിതാവും ഭാര്യയും ചേർന്നു കൊലപ്പെടുത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ

$
0
0

ക്രൈം ഡെസ്‌ക്

താമരശേരി: സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്ന യുവാവിനെ അച്ഛനും ഭാര്യയും ചേർന്നു കൊലപ്പെടുത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ. മദ്യലഹരിയിൽ വീടിനുള്ളിൽ പ്രശ്‌നമുണ്ടാക്കിയ ശേഷം ബോധരഹിതനായി കിടന്നുറങ്ങിയ യുവാവിനെ പിതാവും ഭാര്യയും ചേർന്നു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കട്ടിലിൽ കിടന്ന ഇയാളുടെ കഴുത്തിൽ തോർത്ത് ഉപയോഗിച്ചു പിതാവ് മുറുക്കിയപ്പോൾ, കാലുകൾ അടിച്ച ബഹളമുണ്ടാക്കാതിരിക്കാൻ ഭാര്യ കാലിൽ ബലമായി പിടിക്കുകയും ചെയ്തു.
താമരശ്ശേരി പുതുപ്പാടി സ്വദേശി ജിഷോ വർക്കിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ഭാര്യാപിതാവും അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ക്രൂരത പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ജിഷോയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലയ്ക്ക് ശേഷമാണ് ഷോക്കടിപ്പിച്ചതെന്ന് വ്യക്തമായിരുന്നു പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശിയായ ജിഷോ വർക്കി വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ കോടഞ്ചേരി പാറമലയിലെ ഭാര്യാവീട്ടിൽ വെച്ചാണ് മരിച്ചത്. ഷോക്കേറ്റാണ് അപകടം സംഭവിച്ചെന്ന് പറഞ്ഞാണ് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും താടിയിലും മുറിവേറ്റിരുന്നു. ഇതേ തുടർന്ന് താമരശ്ശേരി സിഐ. ടിഎ അഗസ്റ്റിന്റെ നേതൃത്വത്തിൽ ജിഷോ വർക്കിയുടെ ഭാര്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്. ജിഷോയുടെ ഭാര്യ ഷീന, ഷീനയുടെ പിതാവ് പാറമല കണ്ടത്തിൽ ജോസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മദ്യപിച്ചെത്തുന്ന ജിഷോ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തി ജിഷോ ബഹളം വെക്കുകയും ഭാര്യയെ മർദ്ദിക്കുകയും ചെയ്തു. ഇതുകണ്ട ജോസും പ്രശ്‌നത്തിൽ ഇടപെട്ടു. പിടിവലിക്കിടെ കത്തി കയ്യിലെടുത്ത ജിഷോയെ തടയാനെത്തിയ ഷീനയുടെ മാതാവ് മേരിക്ക് പരിക്കേറ്റു. ഇതിനിടെ അടുക്കളയിൽ വീണ ജിഷോയുടെ കഴുത്തിൽ ജോസ് തോർത്തുമുണ്ടിട്ട് മുറുക്കുകയായിരുന്നു. മരണം ഉറപ്പാക്കാനായി ഷോക്കേൽപ്പിക്കുകയായിരുന്നു. നേരത്തെ വീട്ടിൽ വളർത്തിയ നായയെ ഇത്തരത്തിൽ ഷോക്കടിപ്പിച്ച് കൊന്നിരുന്നതായും ജോസ് പോലീസിന് മൊഴി നൽകി.
ഷോക്കേറ്റതാണെന്ന് വരുത്തിത്തീർക്കാൻ മുറിയിലെ സ്വിച്ച് ബോർഡ് അഴിച്ചിടുകയും ചെയ്തു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. പ്രസന്നന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘവും സൈന്റിഫിക് ഓഫീസർ റിനി തോമസ്, വിരലടയാള വിദഗ്ദർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. ജോസിനെ വീട്ടിലെത്തിച്ച് തെളിവെടുത്ത പോലീസ് കഴുത്തിൽ മുറുക്കിയ തോർത്ത് മുണ്ട് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ജിഷോയുടെ ബന്ധുക്കൾ ആരോപിച്ചു.


Viewing all articles
Browse latest Browse all 20539

Trending Articles