Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ഇന്ത്യ ആര്‍എസ്എസ് ക്യാംപല്ല: വിരട്ടിതിരിച്ചോടിക്കാന്‍ ഗുജറാത്തിലെ ഗുണ്ടയല്ല പാക്കിസ്ഥാന്‍;വേണ്ടത് വായ്താളവും വെല്ലുവിളിയുമല്ല; രാഷ്ട്രീയ ഇച്ഛാശക്തി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ വേണ്ടത് ശക്തമായ നടപടി വേണം

$
0
0

എഡിറ്റോറിയല്‍
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ചിലവില്‍ ഇന്ത്യയിലെ രാഷ്ട്രീയ ഭരണം പിടിച്ചെടുത്ത നരേന്ദ്രമോദിയുടെ വാക്ചാതുരിയ്ക്കും വായ്ത്താളത്തിലും അതിര്‍ത്തി കടന്നുള്ള ഭീകര വാദത്തെ ഒന്നും ചെയ്യാനാവുന്നില്ലെന്നു തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമങ്ങള്‍ വ്യക്തമാക്കുന്നു. ആദ്യം അതീവസുരക്ഷാ മേഖലയായ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലും, പിന്നീട് ദിവസങ്ങള്‍ക്കു മുന്‍പ് കാശ്മീരിലെ തന്ത്രപ്രധാന മേഖലയായ ഉറിയിലും കടന്നു കയറിയ പാക് ഭീകരര്‍ക്കു മുന്നില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം കുരുതികൊടുത്തത് വിലപ്പെട്ട സൈനിക ജീവനുകളാണ്. ഇതിനിടെ പല തവണ അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ അഹങ്കാരത്തിനും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ഭീഷണികള്‍ക്കും ഇന്ത്യന്‍ സൈന്യം വിലനല്‍കേണ്ടി വന്നു. എന്നിട്ടും, പാക്കിസ്ഥാനെ ഭീഷണിപ്പെടുത്തി തീവ്രവാദം ഇല്ലാതാക്കാമെന്ന മൂഢന്‍മാരുടെ സ്വര്‍ഗത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ ജീവിക്കുന്നത്. പാക്കിസ്ഥാനിലെ തീവ്രവാദ ക്യാംപുകള്‍ക്കെതിരെ, രാജ്യാന്തര സഹായവും, പിന്‍തുണയോടെയും നേടിയെടുക്കാന്‍ പോലും ഇന്ത്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.uri-17
ഓരോ തവണയും തീവ്രവാദ ആക്രമണമുണ്ടാകുമ്പോള്‍ ചര്‍ച്ചകളും ക്രിക്കറ്റ് കളിയും നിര്‍ത്തി വച്ച് ഇന്ത്യ പ്രതിഷേധിക്കും. പാക്ക് പ്രധാനമന്ത്രിയുടെ വീട്ടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടന്നി സൗഹൃദം അറിയിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെയായിരുന്നു ഇന്ത്യയിലെ വിലപ്പെട്ട സൈനിക ഹൃദയം തകര്‍ത്ത പത്താന്‍കോട്ട് ആക്രമണം എന്നത് തന്നെ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നട്ടെല്ലില്ലായ്മ വ്യക്തമാക്കുന്നതാണ്.pathankot2
പത്താന്‍കോട്ട് സൈനിക ആക്രമണം നടന്നപ്പോള്‍ എല്ലാ ചര്‍ച്ചകളും അവസാനിപ്പിച്ച ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം പാക്കിസ്ഥാനുമായി ഒരു നയതന്ത്ര ബ്ന്ധവും ഇല്ലെന്നു ആശങ്കകളില്ലാതെ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍, രാജ്യത്തിനുള്ളില്‍ നിന്നുള്ള പ്രതിഷേധവും വാര്‍ത്തകളും തണുത്തതോടെ ഇന്ത്യന്‍ ഭരണാധികാരികളും മയങ്ങി.

പത്താന്‍കോട്ടിന്റെ പേരിലുള്ള നടപടികള്‍ നരേന്ദ്രമോദി അടക്കമുള്ള ഇന്ത്യന്‍ ഭരണാധികാരികളുടെ വായതാരിയില്‍ ഒതുങ്ങി.

പാക്കിസ്ഥാനാവട്ടെ മുംബൈ ഭീകരാക്രമണത്തിനു സമാനമായി പത്താന്‍കോട്ട് ആക്രമണത്തിലും തെളിവില്ലെന്ന സ്ഥിരം പല്ലവി തന്നെ ഉരുവിട്ടുകൊണ്ടിരുന്നു. ഇന്ത്യയുടെ വിലപ്പെട്ട സൈനിക ജീവനു മറുപടി പറയാന്‍ ഇതുവരെയും നെഞ്ചൂക്കിനെ വെല്ലുവിളിച്ചിരുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ലെന്നത് നിരാശാജനകമായി തുടരുന്നു.uri-attack-families
സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രശ്‌നത്തെ ഉയര്‍ത്തിക്കാട്ടിയത് രാഷ്ട്രീയ തന്ത്രമായിരുന്നെന്നു അദ്ദേഹത്തിന്റെ ആരാധകര്‍ പാടിപ്പുകഴ്തി. എന്നാല്‍, ചെങ്കോട്ടയില്‍ പറഞ്ഞതിനു ഉറിയിലും കാശ്മീരിലും തിരച്ചടി കിട്ടുന്ന കാഴ്ചയാണ് ദിവസങ്ങള്‍ക്കകം ത്‌ന്നെ കാണാന്‍ സാധിച്ചത്. കാശ്മീരില്‍ പുറത്തു നിന്നുള്ള ഭീകരവാദികളുടെ ഇടപെടലോടെ സൈന്യത്തെയും പൊലീസിനെയും തെരുവില്‍ നേരിടുന്ന ഇന്ത്യന്‍ജനതയെ കാണാന്‍ സാധിച്ചു. എന്നാല്‍, ഇതിനു പിന്നിലുള്ള പാക്കിസ്ഥാന്റെ പങ്കിനെ വിശ്വാസജനകമായ രീതിയില്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ലോകരാജ്യങ്ങളുമായെല്ലാം അഭേദ്യമായ ബന്ധമുണ്ടെന്നു നാഴികയ്ക്കു നാല്‍പ്പതുവട്ടവും പറയുന്ന ഇന്ത്യയിലെ സര്‍ക്കാരുകള്‍ക്കു സാധിച്ചില്ല.uri-rajnath

നട്ടെല്ലില്ലായ്മ ഒരു കുറ്റമല്ലെന്നും അത് അലങ്കാരമാക്കി കൊണ്ടു നടക്കുമ്പോഴാണ് സൈനിക നേതൃത്വത്തിനു ആ്ത്മാഭിമാനം നഷ്ടമാകുമെന്നതെന്നും ഇന്ത്യക്കാരെക്കൊണ്ടു പറയിപ്പിക്കുകയാണ് സര്‍ക്കാരിനു നേതൃത്വം നല്‍കുന്നവര്‍.
അധികാരം ഏറ്റെടുത്ത് രണ്ടു വര്‍ഷത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും കറങ്ങി നടന്നത് വ്യവസായ വാണിജ്യ നയതന്ത്ര ബന്ധങ്ങള്‍ ഊട്ടി ഉരുക്കിട്ട് ഉറപ്പിച്ചു എന്നു ആവേശത്തോടെ ഇന്ത്യയിലെ തെരുവുകളിലെല്ലാം പ്രസംഗിച്ചു നടക്കുന്ന ബിജെപി സര്‍ക്കാര്‍ അനൂകൂലികള്‍ കാശ്മീര്‍ ആ്ക്രമണത്തോടെ ഇന്ത്യന്‍ സര്‍ക്കാര്‍ പെട്ടിരിക്കുന്ന വിഷമവൃത്തം കാണേണ്ടത് തന്നെയാണ്.ujc-pathankot കാശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനികര്‍ ജീവന്‍ ബലി അര്‍പ്പിച്ചിട്ട്, പാക്കിസ്ഥാന്റെ അതിക്രമത്തിനെതിരെ പ്രതികരിക്കാനോ, തീവ്രവാദികള്‍ക്കു പിന്‍തുണ നല്‍കുന്ന പാക് നീക്കം അവസാനിപ്പിക്കാന്‍ പേരിനു ഒരു പ്രസ്താവന നടത്താനോ ലോക രാഷ്ട്രതലവന്‍മാര്‍ ആരും തയ്യാറായില്ലെന്നത് ഏറെ വേദനാജനകവും നാണക്കേടു നിറഞ്ഞതുമായിരിക്കുകയാണ്.soldiers-dih

 

ലോകരാഷ്ട്രങ്ങളെല്ലാമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു എന്ന് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി രാജ്യം മുഴുവന്‍ പ്രസംഗിച്ചു നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പരാജയമാണ് ഉറിയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന അതിക്രമം.

ഉറി പ്രദേശത്തെ സൈനിക ക്യാംപില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണം അതിര്‍ത്തിസുരക്ഷയെ സംബന്ധിച്ച ഭീതികളും ഉല്‍ക്കണ്ഠകളും വീണ്ടും ഉണര്‍ത്തുന്നതാണ്. കുറച്ചു കാലമായി വഷളായിവരുന്ന ഇന്ത്യ-പാക് ബന്ധങ്ങളെ കൂടുതല്‍ മോശമാക്കാനും ദക്ഷിണേഷ്യയില്‍ വീണ്ടും യുദ്ധസമാനമായ ഒരു സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞ ദിവസത്തെ ആക്രമണം ഇടയാക്കുമെന്നു തീര്‍ച്ചയാണ്.കടന്നാക്രമണത്തിന്റെ പിന്നിലെ ശക്തി ആരാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പാക് പിന്തുണയുള്ള ജയ്‌ശെ മുഹമ്മദ് എന്ന തീവ്രവാദ പ്രസ്ഥാനമാണ് അത് സംഘടിപ്പിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ജനുവരിയില്‍ പഞ്ചാബ് അതിര്‍ത്തിയിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനകത്ത് കടന്നുകയറി ഇത്തരമൊരു ആക്രമണം നടന്നതാണ്. ആള്‍നാശത്തിന്റെ കാര്യത്തില്‍ ഉറി സംഭവം സമീപകാലത്തെ ഏറ്റവും കടുത്ത പ്രത്യാഘാതമാണ് ഇന്ത്യക്കു വരുത്തിവച്ചിരിക്കുന്നത്. ഇതിനു മുമ്പ് 2002ല്‍ കാലാച്ചുക്കില്‍ നടന്ന ആക്രമണത്തിലാണ് ഇതിലേറെ ആള്‍നാശം ഇന്ത്യന്‍ സൈന്യത്തിന് ഉണ്ടായത്.border-bsf
നിലവിലുള്ള അന്തരീക്ഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിന് വഴിതെളിയിക്കും എന്നു തീര്‍ച്ചയാണ്. അത് എങ്ങനെ ദീര്‍ഘമായ ഒരു സംഘര്‍ഷത്തിലേക്ക് വഴുതിമാറുന്നത് ഒഴിവാക്കാം എന്നതിനെ സംബന്ധിച്ച വിവേകപൂര്‍ണമായ ആലോചനകള്‍ അനിവാര്യമാണ്. കടന്നാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കുക എന്നത് പ്രധാനമാണ്. അതേസമയം, അത് വീണ്ടുമൊരു യുദ്ധത്തിലേക്കു നയിക്കുകയെന്ന കാര്യം അചിന്ത്യമാണ്. കാരണം, സംഘര്‍ഷത്തിന്റെ രണ്ടു ഭാഗത്തും അണിനിരക്കുന്നത് അണ്വായുധശേഷിയുള്ള രണ്ട് അയല്‍രാജ്യങ്ങളാണ്. അതിനാല്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ള ലോകനേതൃത്വം പ്രദേശത്ത് സംഘര്‍ഷം വര്‍ധിക്കുന്നത് ഒഴിവാക്കാനുള്ള സത്വര നീക്കങ്ങള്‍ക്ക് തയ്യാറാവും എന്നു പ്രതീക്ഷിക്കുകയാണ് ഉചിതം.എന്നാല്‍, എന്തുകൊണ്ട് കശ്മീര്‍ താഴ്‌വരയില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നു എന്ന് ഇന്ത്യന്‍ നേതൃത്വം വിലയിരുത്തേണ്ടതാണ്.
കാശ്മീരില്‍ മാസങ്ങളായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി ഇപ്പോള്‍ ഉറിയിലുണ്ടായിരിക്കുന്ന സൈനിക ക്യാംപ് ആക്രമണത്തെയും വിലയിരുത്തേണ്ടി വരും. കാശ്മീരില്‍ ഭരണം നേടിയിട്ടും ബിജെപിയും സഖ്യസര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇവിടുത്തെ ജനങ്ങളെ വിശ്വാസനത്തില്‍ എടുക്കാന്‍ തയ്യാറായിട്ടില്ലെന്നത് തന്നെയാണ് കാശ്മീര്‍ എന്നും പാക്കിസ്ഥാനും തീവ്രവാദികള്‍ക്കും വിളനിലമായി നില്‍ക്കുന്നത്. ജനത്തെ പട്ടാളത്തിന്റെ തോക്കും ലാത്തിയും ഗ്രനേഡും ഉപയോഗിച്ചു ഇന്ത്യ നേരിടുന്ന കാലത്തോളം കാശ്മീര്‍ എന്നും ഇന്ത്യയ്ക്കു ഭീകര വിഷയമായി തന്നെ നില്‍ക്കും. ജനത്തെ വിശ്വാസത്തിലെടുത്തു മാത്രമേ ഇനി കാശ്മീരില്‍ ഇന്ത്യയ്ക്കു മുന്നോട്ടു പോകാന്‍ സാധിക്കൂ.

 


Viewing all articles
Browse latest Browse all 20539

Trending Articles