Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പട്ടാപ്പകല്‍ പീഡനം ! വടക്കാഞ്ചേരിയില്‍ 55കാരിയെ കൊച്ചുമകളുടെ മുന്നില്‍വച്ച്,പീഡിപ്പിച്ചു…തൃശൂരില്‍ സംഭവിച്ചത് മനസാക്ഷിയെ ഞെട്ടിക്കുന്നത് :

$
0
0

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ 55കാരിയെ അയല്‍വാസിയും കൂട്ടുകാരനും വീ്ട്ടില്‍ കയറി പീഡിപ്പിച്ചു. മുള്ളൂര്‍ക്കരയിലാണ് നാടിന നടുക്കിയ സംഭവം. പീഡനത്തെത്തുടര്‍ന്ന് അവശനിലയിലായ സ്ത്രീയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

വാഴക്കോട് കോളനിയില്‍ താമസിക്കുന്ന സ്ത്രീയാണ് പീഡനത്തിനിരയായത്. വീട്ടിലുണ്ടായിരുന്ന മകള്‍ കടയിലേക്ക് പോയസമയത്താണ് സമീപവാസിയായ ആളും അയാളുടെ സുഹൃത്തും ഈ വീട്ടിലേക്ക് വന്നത്. അയല്‍വാസിയായതിനാല്‍ സംശയമൊന്നും തോന്നിയില്ല. വീട്ടിനകത്തു കയറിയ ഇവര്‍ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് മകളുടെ അഞ്ചുവയസുള്ള കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറമേക്ക് പരിക്കുകള്‍ ഇല്ലെങ്കിലും ആന്തരികാവയങ്ങള്‍ക്ക് പരിക്കുള്ളതായി സംശയമുള്ളതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ രാത്രിതന്നെ ഇവരെ പരിശോധനക്കായി എത്തിച്ചു.

 

സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു. കോളനിയില്‍ മദ്യം സുലഭമായി കിട്ടുന്ന അവസ്ഥയുണ്ട്. പീഡനത്തിരയായ സ്ത്രീയെ മന്ത്രി എ.സി. മൊയ്തീന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കി. പട്ടികജാതി വിഭാഗത്തില്‍ പെട്ട സ്ത്രീയാണ് ഇവര്‍. ഇവര്‍ അസുഖബാധിതയാണെന്നും സൂചനയുണ്ട്


Viewing all articles
Browse latest Browse all 20534

Trending Articles