Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

വഴിത്തർക്കം തീർക്കാൻ വ്യാജ പീഡന പരാതി; 90 കാരി പീഡനത്തിനിരയായിട്ടില്ലെന്നു മെഡിക്കൽ റിപ്പോർട്ട്

$
0
0

ക്രൈം ഡെസ്‌ക്

കൊല്ലം: കടയ്ക്കലിൽ തൊണ്ണൂറുകാരി പീഡനത്തിനിരയായെന്ന പരാതി വ്യാജമെന്നു പ്രാഥമിക മെഡിക്കൽ പരിശോധനാ ഫലത്തിൽ സൂചനയെന്നു റിപ്പോർട്ട്. വൈദ്യപരിശോധനയിൽ വൃദ്ധ പീഡനത്തിനിരയായിട്ടില്ലെന്നു കണ്ടെത്തിയതോടെയാണ് ഇതു സംബന്ധിച്ചുള്ള പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയത്. ഇതേ തുടർന്നു കേസിൽ തുടർ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.
മെഡിക്കൽ റിപ്പോർട്ടിൽ വൃദ്ധ പീഡനത്തിന് ഇരയായതായി സൂചനകൾ ഒന്നും ഇല്ലന്നറിയുന്നു. പരാതിയിൽ ഇവർ ലൈംഗീകാരോപണം ഉന്നയിച്ചിരുന്നില്ല എന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
സംഭവം വിവാദമായതിനെ തുടർന്നു വനിതകമ്മീഷൻ സ്വമേധായകേസ് എടുത്തിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇതു സംബന്ധിച്ച് വൈദ്യപരിശോധന നടത്തിയത്. വീടിന് സമീപമുള്ള ആൾക്കെതിരെയായിരുന്നു വൃദ്ധ മൊഴി നൽകിയത്. തുടർന്നു പോലീസ് പ്രതിയെ അറസറ്റ് ചെയ്തു. പ്രതിയെ വൃദ്ധ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ വഴിതർക്കത്തെ തുടർന്നുള്ള വാശിതീർക്കാനാണ് ഇവർ ഇത്തരം ആരോപണം ഉന്നയിച്ചതെന്നു സൂചനയുണ്ട്. പീഡനം നടന്നു എന്നു പറയുന്ന സമയത്ത് ആരോപണവിധയൻ സ്ഥലത്ത് ഇല്ലായിരുന്നു എന്ന മൊഴിയും പോലീസിന് ലഭിച്ചു. ഭർത്താവ് മരിച്ചതിന് ശേഷം 20 വർഷമായി ഇവർ വീട്ടിൽ തനിച്ചു താമസിക്കുകയാണ്.


Viewing all articles
Browse latest Browse all 20534

Trending Articles