Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കൊച്ചിയിൽ നടുറോഡിൽ നഗ്ന നൃത്തം ചവിട്ടിയത് മലയാളി യുവതി; പുലിവാല് പിടിച്ച് പൊലീസും നാട്ടുകാരും

$
0
0

ക്രൈം ഡെസ്‌ക്

കൊച്ചി: ഉടുത്തിരുന്ന വസ്ത്രം നടുറോഡിൽ ഉരിഞ്ഞെറിഞ്ഞ് നടുറോഡിൽ നൃത്തംചവിട്ടിയത് മലയാളി യുവതിയെന്നു പൊലീസ്. വിദേശ വനിതയെന്ന സംശയത്തെ തുടർന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് മദ്യലഹരിയിൽ നഗരത്തിൽ അഴിഞ്ഞാടിയത് മലയാളിയായ പെൺകുട്ടിയാണെന്നു വ്യക്തമായത്.
ബെൽജിയം സ്വദേശിനിയും മലയാളിയുമായ ജാസ്മിന മരിയ തോമസ് (37) നെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം . ഇവർ തെരുവിൽ നൃത്തം ചവിട്ടുമ്പോഴും അതുവഴി പൊലീസ് കടന്നുപോയിരുന്നു എന്നാൽ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. കണ്ടാൽ വിദേശിയുടെ രൂപമായതാണ് യുവതിയ്ക്ക് തുണയായത്.

ഫോർട്ട് കൊച്ചി ടൂറിസം മേഖലയായതിനാൽ സന്ദർശനത്തിനായി എത്തുന്ന വിദേശിയരെ താക്കീത് ചെയ്യാൻ പൊലീസിന് പരിമിതിയുണ്ടെന്നാണ് പറയുന്നത്. രാത്രി 8.15ന് തോപ്പുംപടി പപ്പങ്ങാ മുക്കിലായിരിന്നു സംഭവം. ബെൽജിയം പൗരത്വം സ്വീകരിച്ച മലയാളി കുടിയായ ജാസ്മിന കോവളത്തു നിന്നാണ് ഫോർട്ട് കൊച്ചിയിൽ എത്തിയത്.
ഫോർട്ട് കൊച്ചിയിലെ ഹോം സ്‌റ്റേയിൽ നിന്നാണ് മദ്യലഹരിയിൽ ഇവർ നഗ്‌നയായി ഇറങ്ങി നടന്നത്. നിർഭയ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പപ്പങ്ങാമുക്കിൽ വച്ച് വിദേശിയെ ചുരിദാർ ധരിപ്പിച്ച് തടഞ്ഞുവയ്ക്കുകയായിരിന്നു. കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തെ തുടർന്ന് ഫോർട്ട് കൊച്ചി എസ്.ഐയും വനിതാ പൊലീസുകാരും ചേർന്ന് വിദേശ വനിതയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയും കോവളത്തെ സുഹൃത്തിന്റെ ജാമ്യത്തിൽ പിറ്റേ ദിവസം വിടുകയുമായിരിന്നു.


Viewing all articles
Browse latest Browse all 20532

Trending Articles