Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കുടുംബത്തിലെ പ്രശ്‌നം സിനിമയെയും തകര്‍ത്തുവെന്ന് പ്രിയദര്‍ശന്‍

$
0
0

പ്രിയദര്‍ശന്‍ തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നു. ലിസിയുമായി പ്രശ്‌നമായതില്‍ പിന്നെ തന്റെ ജീവിതത്തില്‍ മനസമാധാനം ഉണ്ടായിട്ടില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ തന്റെ സിനിമകളെയും ബാധിച്ചു.

വീട്ടില്‍ സമാധാനമില്ലാതായാല്‍ നമ്മുടെ ക്രിയാത്മതയേയും അതു ബാധിക്കും. മുന്‍കാലത്തെ ചില ചിത്രങ്ങള്‍ പ്രതീക്ഷിച്ചത്രയും മികവോടെ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതിനു കാരണവും അതാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല സാഹചര്യം. അത്തരം പ്രശ്നങ്ങളൊന്നും ഇപ്പോള്‍ കൂടെയില്ല. മനസിന് ശാന്തതയുണ്ട്. പുതിയ ചിത്രം അതുകൊണ്ടു തന്നെ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു പ്രിയദര്‍ശന്‍ പറയുന്നു.

മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്ന ഒപ്പം എന്ന സിനിമയാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ ചെയ്യുന്നത്. അസാധാരണമായ ഒരു ത്രില്ലറായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്ന അന്ധകഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ശിക്കാര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാലും സമുദ്രക്കനിയും ഒരുമിക്കുന്ന സിനിമ കൂടിയാണ് ഒപ്പം.

image

2014 ഡിസംബര്‍ ഒന്നാംതീയതിയാണ് ലിസിയും പ്രിയദര്‍ശനും നിയമപ്രകാരം വിവാഹമോചനം നേടിയത്. പ്രിയദര്‍ശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് താനും പ്രിയദര്‍ശനും പിരിഞ്ഞതെന്ന് തനിക്കും പ്രിയനും കുട്ടികള്‍ക്കും കോടതിക്കും അറിയാമെന്നും ലിസി പ്രതികരിച്ചിരുന്നു. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ലിസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മോഹന്‍ലാലും എംജി ശ്രീകുമാറും മണിയന്‍പിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കള്‍ ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles