കബാലി റിലീസ് ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഈ പ്രായത്തിലും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എങ്ങനെ അഭിനയിക്കുന്നുവെന്ന് കാണണ്ടേ. രജനികാന്തിന്റെ ചടുലമായ ആക്ഷനുകളും ഡയലോഗുകളും ചേര്‍ത്താണ് മേക്കിങ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
സംവിധായകന്‍ പാ രഞ്ജിത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള ചിത്രീകരണ രംഗങ്ങളാണ് വിഡിയോയില്‍ ഉള്ളത്. മലേഷ്യയില്‍ ഉണ്ടാക്കിയിരിക്കുന്ന സെറ്റിന്റെ ദൃശ്യങ്ങളും മേക്കിങ് വിഡിയോയില്‍ കാണാം. നെരുപ്പ് ഡാ എന്ന തീം സോംഗിനൊപ്പമാണ് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.