Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

മോഡലായ കാമുകിയെ കുളിമുറിയില്‍ വെടിവെച്ച് കൊന്ന കേസില്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ്

$
0
0

ജോഹന്നാസ്ബര്‍ഗ്: മോഡലായ കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ കാമുകന്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കാമുകി റീവ സ്റ്റീന്‍കാംപിനെയാണ് ഓസ്‌കര്‍ കുളിമുറിയില്‍ വെടിവെച്ച് കൊന്നത്.

പ്രിട്ടോറിയ ഹൈക്കോടതി ജഡ്ജി തോകോസിലെ മസിപയാണ് ശിക്ഷയില്‍ വിധി പ്രഖ്യാപിച്ചത്. 5 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിചാരണക്കോടതി നേരത്തെ പിസ്റ്റോറിയസ്സിന് വിധിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ റീവയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ശിക്ഷ ഇപ്പോള്‍ ആറു വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്.

2013 ലാണ് വിധിക്കാസ്പദമായ കൊലപാതകം നടന്നത്. വാലന്റൈന്‍സ് ദിനത്തിന്റെ പുലര്‍ച്ചെയാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് കരുതിയാണ് താന്‍ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്റെ വാദം. വിചാരണക്കോടതി ഈ വാദം അംഗീകരിച്ച് അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. എന്നാല്‍ ഇതിനെതിരെ വിവിധ വനിതാ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പ്രോസിക്യൂഷന്‍ അപ്പീലിന് പോവുകയായിരുന്നു.

കേസില്‍ 29 കാരനായ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്‍ അപ്പീല്‍ക്കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാല്‍ പിസ്റ്റോറിയസ് മനപ്പൂര്‍വ്വം കൊലനടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. സംഭവത്തില്‍ പിസ്റ്റോറിയസ് പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും കൊലപാതകത്തിനുള്ള പരമാവധി ശിക്ഷതന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ ആവശ്യപ്പെട്ടു.


Viewing all articles
Browse latest Browse all 20538

Trending Articles