Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

പെണ്‍കുട്ടിയായ പ്രതി കനാലില്‍ ചാടി;പിന്നാലെ വനിതാ പോലീസും! നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് വനിതാ പോലീസ് സ്‌റ്റേഷനില്‍

$
0
0

ആലപ്പുഴ:ചോദ്യം ചെയ്യലിനിടയില്‍ പെണ്‍കുട്ടിയായ പ്രതി ഓടിപ്പോയി കനാലില്‍ ചാടി.പിന്നാലെ വനിതാ പോലീസും കനാലിലേക്ക് ചാടി.വനിതാ പോലീസ് സ്‌റ്റേഷനില്‍ തന്നയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് . എന്നാല്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍നിന്നും ചോദ്യംചെയ്യലിനിടെ ഓടി സമീപത്തെ കനാലില്‍ ചാടിയ പെണ്‍കുട്ടിയെ. പിന്നാലെ ചാടിയ വനിതാ പോലീസ് ഉദ്യോഗസ്ഥ സിവില്‍ പോലീസ് ഓഫീസറുടെ സഹായത്താല്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചിന് നോര്‍ത്ത് പോലീസ്‌സ്‌റ്റേഷനു സമീപത്തെ വനിതാ പോലീസ്‌സ്‌റ്റേഷനിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ആലപ്പുഴ ബീച്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ടൂറിസം പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാസ്‌റ്റേഷനില്‍നിന്നുള്ള പോലീസ് സംഘം സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്നു വിവരങ്ങള്‍ ചോദിക്കുന്നതിനിടെ പെണ്‍കുട്ടി സ്റ്റേഷനില്‍നിന്നും ഇറങ്ങിയോടുകയും തുടര്‍ന്നു കനാലില്‍ ചാടുകയുമായിരുന്നു.

പെണ്‍കുട്ടി കനാലില്‍ ചാടുന്നതുകണ്ട് പിന്നാലെ എത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസറും കൂടെ ചാടി. ഏകദേശം പത്തുമിനിറ്റോളം പെണ്‍കുട്ടി കനാലില്‍നിന്നു കയറുന്നതിനു തയാറായില്ല. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തന്റെ കൈയില്‍ പിടിക്കെന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി ഇതിനു തയാറായില്ല. വിവരം അറിഞ്ഞ് കനാലിന്റെ ഇരുകരകളിലുമായി നിരവധി ആളുകള്‍കൂടി. വെള്ളത്തില്‍ ചാടിയ സ്ത്രീകളെ രക്ഷിക്കുന്നതിനേക്കാളുപരി സംഭവം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരന്നു പലരും.

കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിയിലാണെന്നു സംഭവമെന്നു മനസിലായതോടെ നോര്‍ത്ത് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍കൂടി വെള്ളത്തില്‍ ചാടുകയും ഇരുവരെയും കരയിലെത്തിക്കുകയുമായിരുന്നു. മാതാപിതാക്കളെ വിളിച്ചുവരുത്തിയശേഷം പെണ്‍കുട്ടിയെ ഇവരെ ഏല്‍പ്പിച്ചു. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി യൂണിഫോമിലായിരുന്നു ബീച്ചിലെത്തിയത്.


Viewing all articles
Browse latest Browse all 20539

Trending Articles